അടിമാലി: കല്ലാര്‍ പാലത്തിലൂടെ ഗതാഗതം നിലച്ചത് ജനത്തെ ദുരിതത്തിലാക്കി. കനത്ത മഴയത്തെുടര്‍ന്ന് ഞായറാഴ്ചയാണ് പാലത്തിന്‍െറ സംരക്ഷണ ഭിത്തി ഇടിഞ്ഞത്. ഇതോടെ പാലവും അപ്രോച്ച് റോഡും അപകടാവസ്ഥയിലായി. ചെറുവാഹനങ്ങള്‍ കടത്തിവിട്ട് യാത്രാദുരിതം ഒരു പരിധിവരെ കുറച്ചെങ്കിലും ബുധനാഴ്ച വീണ്ടും മണ്ണ് ഇടിഞ്ഞു. ഇതോടെ ഗതാഗതം പൂര്‍ണമായി നിലച്ചു. മാങ്കുളം പഞ്ചായത്ത് നിവാസികളും കല്ലാര്‍, കുരിശുപാറ, കമ്പിലെയ്ന്‍ മുതലായ പ്രദേശങ്ങളിലുള്ളവരുമാണ് യാത്രാദുരിതം കൂടുതല്‍ അനുഭവിക്കുന്നത്. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് വ്യാപാരം നടത്തുന്നവരും പ്രതിസന്ധിയിലായി. ഇതോടെ പാലം നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും അത്യാവശ്യ അറ്റകുറ്റപ്പണി നടത്തി വാഹനങ്ങള്‍ കടത്തിവിടണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തത്തെി. ഈ ആവശ്യം ഉന്നയിച്ച് എത്തുന്നവര്‍ പ്രകോപനം ഉണ്ടാക്കുകയും പാലം പണി തടസ്സപ്പെടുത്തുകയും ചെയ്യുന്നതായി ദേശീയപാത അസി. എന്‍ജിനീയര്‍ സിജോ പറഞ്ഞു. നിര്‍മാണം വേഗത്തിലാക്കുന്നതിന്‍െറ ഭാഗമായി കൂടുതല്‍ സാമഗ്രികള്‍ വെള്ളിയാഴ്ചയോടെ എത്തും. ഇതിനാവശ്യമായ എല്ലാ നടപടിയും സീകരിച്ചതായി വ്യാഴാഴ്ച പരിശോധനക്കത്തെിയ ദേശീയപാത മൂവാറ്റുപുഴ ഡിവിഷന്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ രമ പറഞ്ഞു. മഴ തുടരുന്നതിനാല്‍ ഇപ്പോഴും മണ്ണിടിച്ചിലുണ്ട്. അതിനാല്‍ കൂടുതല്‍ തൊഴിലാളികളെ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും നാട്ടുകാര്‍ സഹകരിക്കണമെന്നും എക്സി. എന്‍ജിനീയര്‍ പറഞ്ഞു. ഇതിനിടെ, മേഖലയിലെ യാത്രാ പ്രശ്നം മനസ്സിലാക്കിയ എസ്. രാജേന്ദ്രന്‍ എം.എല്‍.എ ഇടപെട്ട് നാല് കെ.എസ്.ആര്‍.ടി.സി ബസുകള്‍ അനുവദിച്ചിട്ടുണ്ട്. കല്ലാറില്‍നിന്ന് മാങ്കുളത്തേക്കും അടിമാലിയിലേക്കും രണ്ട് ബസാണ് അനുവദിച്ചത്. പാലം നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ ഈ ബസുകള്‍ സര്‍വിസ് നടത്തും. മാങ്കുളം നിവാസികള്‍ അധികം യാത്ര ചെയ്യേണ്ടതിന്‍െറ ബുദ്ധിമുട്ട് ഇതോടെ ഒഴിവാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.