കെ.എസ്.ആര്‍.ടി.സിയുടെ അനാസ്ഥ; സ്വകാര്യ ബസിന് സൂപ്പര്‍ക്ളാസ് പെര്‍മിറ്റ്

പീരുമേട്: കെ.എസ്.ആര്‍.ടി.സിയുടെ കെടുകാര്യസ്ഥതയില്‍ സ്വകാര്യ ബസിന് സൂപ്പര്‍ ക്ളാസ് പെര്‍മിറ്റ്. കൊട്ടാരക്കര-കട്ടപ്പന-നെടുങ്കണ്ടം റൂട്ടിലാണ് പെര്‍മിറ്റിന് അനുമതിയായത്. പെര്‍മിറ്റ് നഷ്ടപ്പെട്ട സ്വകാര്യ ബസിന് പകരം ബസ് ഓടിക്കാന്‍ കെ.എസ്.ആര്‍.ടി.സി തയാറായില്ല. തുടര്‍ന്ന് ഉടമ കോടതിയെ സമീപിച്ചു. സ്വകാര്യ സൂപ്പര്‍ക്ളാസ് പെര്‍മിറ്റ് യഥാസമയം കെ.എസ്.ആര്‍.ടി.സി ഏറ്റെടുക്കാതിരുന്നാല്‍ സ്വകാര്യ ഉടമക്ക് പെര്‍മിറ്റ് തിരിച്ചുനല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. സ്വകാര്യ ബസിന്‍െറ പെര്‍മിറ്റ് ഏറ്റെടുത്തിട്ടും കെ.എസ്.ആര്‍.ടി.സി സര്‍വിസ് നടത്താത്ത സാഹചര്യത്തില്‍ യാത്രാക്ളേശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഉടമ കോടതിയെ സമീപിച്ചത്. ഇതിനിടെ, കോട്ടയം-കുമളി-നെടുങ്കണ്ടം റൂട്ടില്‍ സൂപ്പര്‍ക്ളാസ് പെര്‍മിറ്റ് നഷ്ടപ്പെട്ട ഉടമയും കോടതിയെ സമീപിച്ചിട്ടുണ്ട്. സ്വകാര്യബസിന്‍െറ പെര്‍മിറ്റ് റദ്ദാക്കിയ റൂട്ടുകളില്‍ സര്‍വിസ് നടത്താന്‍ ചങ്ങനാശേരി, കട്ടപ്പന, കുമളി, നെടുങ്കണ്ടം കെ.എസ്.ആര്‍.ടി.സി ഡിപ്പോകള്‍ക്ക് പുതിയ ബസുകള്‍ നല്‍കിയിട്ടും ഏറ്റെടുത്തിട്ടില്ല. ഇവ മറ്റ് റൂട്ടുകളില്‍ ഓര്‍ഡിനറിയായി ഓടുകയാണ്. കോട്ടയം, ഇടുക്കി ജില്ലകളില്‍ 13 സ്വകാര്യ ബസ് ഉടമകള്‍ കോടതിയെ സമീപിച്ച് സൂപ്പര്‍ക്ളാസ് പെര്‍മിറ്റ് സമ്പാദിക്കാന്‍ നീക്കം ആരംഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.