കമീഷന്‍െറ കനിവുതേടി നീതിനിഷേധത്തിന്‍െറ ഇരകള്‍

തൊടുപുഴ: ജില്ലയില്‍നിന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന് ലഭിക്കുന്ന പരാതികള്‍ കൂടുന്നു. ആദിവാസി മേഖലകളിലെ അഴിമതി, അനാസ്ഥ, പൊലീസ് മര്‍ദനം, നീതിനിഷേധം തുടങ്ങിയവയുമായി ബന്ധപ്പെട്ടവയാണ് ഏറെയും. വിരലിലെണ്ണാവുന്ന പരാതികളാണ് ആദ്യമൊക്കെ ലഭിച്ചിരുന്നതെങ്കില്‍ അടുത്തിടെ ഓരോ സിറ്റിങ്ങിലും എണ്ണം കൂടിയിട്ടുണ്ടെന്ന് മനുഷ്യാവകാശ കമീഷന്‍ അംഗം പി. മോഹന്‍ദാസ് പറഞ്ഞു. വെള്ളിയാഴ്ച തൊടുപുഴയില്‍ നടന്ന സിറ്റിങ്ങില്‍ ഇടമലക്കുടിയില്‍നിന്നടക്കം ആദിവാസികള്‍ പരാതിയുമായി എത്തി. ജില്ലയില്‍ പൊലീസിനെതിരായ പരാതികള്‍ കൂടുന്നത് ആശങ്കാജനകമാണെന്ന് കമീഷന്‍ വിലയിരുത്തി. ചെറുപ്പക്കാരായ ഓഫിസര്‍മാര്‍ പലരും ഉന്നത സ്ഥാനങ്ങളിലത്തെുമ്പോള്‍ ആശാസ്യകരമല്ലാത്ത നടപടിയെടുക്കുന്നത് നല്ലതല്ല. പൊലീസിനെ പേടിച്ച് പുറത്തിറങ്ങാന്‍ കഴിയില്ളെന്ന പരാതിയുമായി പലരും കമീഷനെ സമീപിക്കുന്നുണ്ട്. സിറ്റിങ്ങില്‍ 51 പരാതികളാണ് ലഭിച്ചത്. ഒമ്പത് പരാതികളില്‍ ഉത്തരവ് പുറപ്പെടുവിച്ച കമീഷന്‍ പുതിയ 11പരാതി സ്വീകരിച്ചു. വികലാംഗര്‍ക്ക് അര്‍ഹതപ്പെട്ട കുടുംബപെന്‍ഷനുവേണ്ടി മൂന്നുവര്‍ഷമായി അലയുന്ന തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശി റോബി നീതിതേടി കമീഷന് മുന്നിലത്തെി. കോളജ് അധ്യാപകനായിരുന്ന പിതാവിന്‍െറ കുടുംബപെന്‍ഷന്‍ ലഭിക്കാന്‍ വഴിയൊരുക്കണമെന്നായിരുന്നു ആവശ്യം. അപകടത്തെ തുടര്‍ന്ന് ശാരീരിക വൈകല്യമുള്ള റോബിക്ക് മറ്റു ജോലി ചെയ്യാനാവില്ല. ഓഫിസുകള്‍ കയറിയിറങ്ങിയിട്ടും നടപടിയുണ്ടായില്ല. സര്‍ക്കാര്‍ ഉത്തരവ് പരിശോധിക്കാതെ അനാവശ്യ രേഖകള്‍ ആവശ്യപ്പെട്ട് നിരന്തരം ബുദ്ധിമുട്ടിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. ബന്ധപ്പെട്ടവരില്‍നിന്ന് റിപ്പോര്‍ട്ട് തേടാമെന്ന് കമീഷന്‍ അറിയിച്ചു. കട തീവെച്ചു നശിപ്പിച്ച കേസിലെ പ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്യാന്‍ വഴിയൊരുക്കണമെന്നാശ്യപ്പെട്ട് മുളരിങ്ങാട് സ്വദേശി സൗദാമിനിയും പരാതി നല്‍കി. ആരാധനാലയത്തില്‍നിന്നുള്ള മൈക്ക് ശബ്ദമലിനീകരണമുണ്ടാക്കുന്നുവെന്ന വീട്ടുടമയുടെ പരാതിയില്‍ ഒരുമാസത്തിനകം അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്.പിയോട് നിര്‍ദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.