അങ്കണവാടിയിലത്തൊന്‍ കുരുന്നുകള്‍ മതില്‍ ചാടണം

മുട്ടം: കുടയത്തൂര്‍ പഞ്ചായത്തിന് കീഴിലെ ശങ്കരപ്പിള്ളിയില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയില്‍ എത്താന്‍ കുരുന്നുകള്‍ ഏറെ പ്രയാസപ്പെടണം. സ്വകാര്യവ്യക്തിയുടെ നടപ്പാതയുടെ പടവുകള്‍ കയറിയ ശേഷം രണ്ടര അടി ഉയരമുള്ള കരിങ്കല്‍കെട്ട് കടന്ന് വേണം അങ്കണവാടിയിലത്തൊന്‍. വാടകക്ക് പ്രവര്‍ത്തിച്ചിരുന്ന അങ്കണവാടിക്ക് സ്വന്തമായി മൂന്ന് സെന്‍റ് സ്ഥലം വാങ്ങി പുതിയ കെട്ടിടം പണിതിട്ടും കുട്ടികളുടെ ദുരിതത്തിന് അറുതിയായില്ല. അങ്കണവാടിയുടെ മുന്‍വശത്ത് എം.വി.ഐ.പിയുടെ സ്ഥലമാണ്. പുതിയ കെട്ടിടം പണിയുന്നതിനെക്കുറിച്ച് ആലോചിച്ചപ്പോള്‍ എം.വി.ഐ.പി അധികാരികളെ സമീപിച്ച് വഴിയുടെ കാര്യം രേഖാമൂലം അപേക്ഷയായി സമര്‍പ്പിച്ചിരുന്നു. എത്രയും വേഗം വഴിക്ക് അനുമതി തരും എന്ന വാഗ്ദാനത്തിന്‍െറ ഉറപ്പിലാണ് നിര്‍മാണം ആരംഭിച്ചത്. എന്നാല്‍, പുതിയ കെട്ടിടത്തിലേക്ക് അങ്കണവാടി മാറ്റി പ്രവര്‍ത്തനം ആരംഭിച്ചിട്ട് വര്‍ഷം മൂന്ന് കഴിഞ്ഞിട്ടും നടപടിയില്ല. എം.ജി.പി ഫണ്ടില്‍നിന്ന് ലഭിച്ച 18000 രൂപയും ബാക്കി തുക നാട്ടുകാരില്‍നിന്ന് പിരിച്ചെടുത്തുമാണ് അങ്കണവാടിക്കായി മൂന്ന് സെന്‍റ് സ്ഥലം വാങ്ങിയത്. കുടയത്തൂര്‍ പഞ്ചായത്തിന്‍െറ ഫണ്ട് ഉപയോഗിച്ച് കെട്ടിടം പണിയും പൂര്‍ത്തിയാക്കി. സ്വകാര്യ റോഡിലൂടെ അങ്കണവാടിയുടെ 200 മീറ്റര്‍ അകലെ വാഹനങ്ങളില്‍ എത്തുന്ന കുരുന്നുകളെ ടീച്ചറും ആയയും കൂടി കരിങ്കല്‍കെട്ട് കടത്തി അങ്കണവാടിയിലേക്ക് എത്തിക്കുകയാണ് പതിവ്. എം.വി.ഐ.പി ഭൂമിയിലൂടെ റോഡ് അനുവദിച്ചുകൊടുത്താല്‍ കുരുന്നുകള്‍ക്ക് ദുരിതവഴി താണ്ടാതെ അങ്കണവാടിയിലത്തൊം. 12 കുട്ടികളാണ് ഇവിടെ ദിവസേന എത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.