പൊലീസ് സ്റ്റേഷനിലത്തെിച്ചയാള്‍ പാറാവുകാരനെ ആക്രമിച്ചു

മൂന്നാര്‍: ടൗണില്‍ മദ്യപിച്ചതിനു പിടികൂടി പൊലീസ് സ്റ്റേഷനിലത്തെിച്ചയാള്‍ സ്റ്റേഷനില്‍ ഡ്യൂട്ടിലുണ്ടായിരുന്ന പാറാവിനെ ആക്രമിച്ചു. മൂന്നാര്‍ പൊലീസ് സ്റ്റേഷനിലെ പാറാവുകാരന്‍ സനീഷിനെയാണ് ആക്രമിച്ചത്. സംഭവുമായി ബന്ധപ്പെട്ട് കൊച്ചി മട്ടാഞ്ചേരി സ്വദേശി കളരിക്കല്‍ വീട്ടില്‍ നൗഷാദിനെ (50) മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഉച്ചയോടെ മൂന്നാര്‍ പച്ചക്കറി മാര്‍ക്കറ്റിനു സമീപത്ത് വാഹനത്തില്‍ മദ്യപിച്ചുകൊണ്ടിരുന്ന നൗഷാദിനെയും സുഹൃത്തുകളെയും പൊലീസ് പിടികൂടി സ്റ്റേഷനിലത്തെിക്കുകയായിരുന്നു. സ്റ്റേഷനില്‍വെച്ച് പാറാവ് ഡ്യൂട്ടിയുണ്ടായിരുന്ന സനീഷ് നൗഷാദിനെ ചോദ്യം ചെയ്തതാണ് പ്രശ്നത്തിനു കാരണം. നൗഷാദ് സനീഷിന്‍െറ കഴുത്തില്‍ കുത്തിപ്പിടിച്ചു ആക്രമിച്ചു. മറ്റ് പൊലീസുകാരാണ് സനീഷിനെ രക്ഷപ്പെടുത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.