ഓണക്കാലത്ത് ഇടുക്കിയിലത്തെിയത് മൂന്നുലക്ഷം സഞ്ചാരികളെന്ന് പ്രാഥമിക കണക്ക്

തൊടുപുഴ: ഓണക്കാലത്ത് ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ട് മലയിറങ്ങിയത് മൂന്നുലക്ഷത്തോളം പേര്‍. ഇടുക്കി അണക്കെട്ട് ഒഴികെയുള്ള കേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ എണ്ണത്തില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഗണ്യമായ വര്‍ധനയുണ്ടായെന്നാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും (ഡി.ടി.പി.സി) ഹൈഡല്‍ ടൂറിസം സൊസൈറ്റിയും പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. ഡി.ടി.പി.സി ഈമാസം 12 മുതല്‍ 18 വരെയും ഹൈഡല്‍ ടൂറിസം സൊസൈറ്റി 10 മുതല്‍ 18 വരെയും ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലത്തെിയ സന്ദര്‍ശകരുടെ പ്രാഥമിക കണക്കാണ് പുറത്തുവിട്ടത്. ഇതനുസരിച്ച് 3,03,833 പേര്‍ ‘മലയാളക്കരയുടെ മടിശ്ശീല നിറക്കുന്ന’ ഇടുക്കിയുടെ സൗന്ദര്യം ആസ്വദിക്കാനത്തെി. ചെറുതും വലുതുമായ മറ്റ് കേന്ദ്രങ്ങളിലത്തെിയവരെകൂടി ഉള്‍പ്പെടുത്തി അന്തിമ കണക്കെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ സഞ്ചാരികളുടെ എണ്ണം ഇനിയും കൂടുമെന്ന് ഡി.ടി.പി.സി സെക്രട്ടറി കെ.വി. ഫ്രാന്‍സിസ് പറഞ്ഞു. മൂന്നാര്‍, രാജമല, മാട്ടുപ്പെട്ടി, വാഗമണ്‍, തേക്കടി, ഇടുക്കി-ചെറുതോണി അണക്കെട്ടുകള്‍ എന്നിവിടങ്ങളാണ് സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിച്ചത്. വാളറ-ചീയപ്പാറ-തൂവല്‍ വെള്ളച്ചാട്ടങ്ങള്‍, പാഞ്ചാലിമേട്, പരുന്തുംപാറ, തൊമ്മന്‍കുത്ത്, രാമക്കല്‍മേട്, കല്യാണത്തണ്ട് മലനിരകള്‍, കാല്‍വരിമൗണ്ട്, ശ്രീനാരായണപുരം, മാങ്കുളം, മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, മീശപ്പുലിമല, ഇടുക്കി ഹില്‍വ്യൂ പാര്‍ക്ക് എന്നിവിടങ്ങളിലും സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെട്ടു. ഓണാവധി തുടങ്ങുന്നതിന് മുമ്പ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ എന്നിവിടങ്ങളിലെല്ലാം മുറികളുടെ ബുക്കിങ് പൂര്‍ത്തിയായിരുന്നു. മൂന്നാറിലെയും വാഗമണ്ണിലെയും ഗതാഗതക്കുരുക്കാണ് ഇത്തവണ സഞ്ചാരികളെ ഏറെ വലച്ചത്. മൂന്നാറിലത്തെിയ പലര്‍ക്കും രാജമല കാണാനാവാതെ മണിക്കൂറുകളോളം വാഹനത്തില്‍ കാത്തിരുന്ന് നിരാശരായി മടങ്ങേണ്ടിവന്നു. വാഗമണ്‍ പിന്‍ പോയന്‍റ് സന്ദര്‍ശിക്കാനത്തെിയ ആയിരക്കണക്കിന് സന്ദര്‍ശകര്‍ക്ക് ഗതാഗതക്കുരുക്ക് മൂലം മൂന്നാറിലേക്കോ മൂന്നാറില്‍ നിന്നുള്ളവര്‍ക്ക് വാഗമണിലേക്കോ അടുക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞവര്‍ഷമത്തെിയതിനേക്കാള്‍ ഇരട്ടിയിലധികം പേര്‍ ഇത്തവണ വാഗമണിലത്തെിയതായാണ് കണക്ക്. മാട്ടുപ്പെട്ടിയില്‍ കഴിഞ്ഞവര്‍ഷം ഓണക്കാലത്ത് പ്രതിദിനം ശരാശരി 2000 സന്ദര്‍ശകരാണുണ്ടായിരുന്നത്. ഇത്തവണ അത് 3500ലത്തെി. ഇവിടെ പാര്‍ക്കിങ്, റസ്റ്റാറന്‍റ്, ടേയ്ലറ്റ്, ബോട്ട് സവാരിക്ക് 13 സ്പീഡ് ബോട്ടുകള്‍, കൗബോയ് പാര്‍ക്ക് തുടങ്ങിയ സൗകര്യം ഒരുക്കിയിരുന്നു. തുടര്‍ച്ചയായി ഒരാഴ്ചയിലധികം അവധി വന്നതും സഞ്ചാരികളുടെ ഒഴുക്കുകൂടാന്‍ കാരണമായി. കാവേരി വിവാദത്തത്തെുടര്‍ന്ന് തമിഴ്നാട്ടിലും കര്‍ണാടകയിലെയും ക്രസമാധാന പ്രശ്നങ്ങള്‍ മൂലം പതിവില്‍നിന്ന് വ്യത്യസ്തമായി മലബാര്‍ മേഖലയില്‍നിന്നുള്ള നിരവധി സഞ്ചാരികള്‍ ഇക്കുറി ഇടുക്കിയിലത്തെി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.