വീട്ടമ്മയുടെ കട കത്തിച്ച സംഭവം: യുവാവ് പിടിയില്‍

തൊടുപുഴ: വീട്ടമ്മയുടെ കട തീവെച്ച് നശിപ്പിച്ച സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. മുള്ളരിങ്ങാട് സെറ്റില്‍മെന്‍റ് കോളനിയില്‍ ചൊള്ളങ്കല്‍ റിനോ ജോസഫ് (29) ആണ് അറസ്റ്റിലായത്. ഈമാസം 13ന് രാത്രി 11.30നാണ് സംഭവം. നെടുമാഞ്ചേരി സൗദാമിനി മുള്ളരിങ്ങാട് വെള്ളക്കയത്തിന് സമീപം ഈട്ടിപ്പാലം ജങ്ഷനില്‍ നടത്തിയിരുന്ന കടയാണ് കത്തിച്ചത്. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ സൗദാമിനിക്കൊപ്പം മൂന്ന് മക്കളും വൃദ്ധയായ മാതാവുമാണ് ഉള്ളത്. മുള്ളരിങ്ങാട്-വെള്ളക്കയം റോഡിലൂടെ സുഹൃത്തിനൊപ്പം ബൈക്കില്‍ വന്നിറങ്ങിയ യുവാവ് അകത്തുകയറി ഇന്ധനമൊഴിച്ച് തീകൊളുത്തുന്ന ദൃശ്യങ്ങള്‍ കടയില്‍ സ്ഥാപിച്ച സി.സി ടി.വിയില്‍ പതിഞ്ഞിരുന്നു. തനിക്കും കുടുംബത്തിനും നേരെ സാമൂഹികവിരുദ്ധരുടെ അക്രമം പതിവായതിനെ തുടര്‍ന്നാണ് സൗദാമിനി കടയില്‍ സി.സി ടി.വി സ്ഥാപിച്ചത്. സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ബന്ധുവീടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബുധനാഴ്ച വൈകീട്ട് ആറോടെ കൂത്താട്ടുകുളത്തെ ബന്ധുവീട്ടില്‍നിന്നാണ് റിനോയെ അറസ്റ്റ് ചെയ്തത്. കട കത്തിക്കാന്‍ ഇയാളെ ബൈക്കിലത്തെിച്ച മുള്ളരിങ്ങാട് തെങ്ങുംതട്ടേല്‍ പ്രിന്‍സിനുവേണ്ടി അന്വേഷണം തുടരുകയാണ്. കാളിയാര്‍ സി.ഐ ജസ്റ്റിന്‍ മാത്യു, തൊടുപുഴ ഡിവൈ.എസ്.പി എന്‍.എന്‍. പ്രസാദിന്‍െറ കീഴിലുള്ള ഷാഡോ പൊലീസിലെ എസ്.ഐ ടി.ആര്‍. രാജന്‍, അശോകന്‍, ഷംസ്, ഉണ്ണികൃഷ്ണന്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.