പുരയിടത്തില്‍ കഞ്ചാവ്; ഒരാള്‍ അറസ്റ്റില്‍

ചെറുതോണി: പുരയിടത്തില്‍ കഞ്ചാവുചെടി വളര്‍ത്തിയാളെ ഇടുക്കി എക്സൈസ് അറസ്റ്റ് ചെയ്തു. ചുരുളിപതാല്‍ സ്വദേശി കൊട്ടാരത്തില്‍ കുട്ടപ്പനാണ് (72) അറസ്റ്റിലായത്. കഞ്ചാവുചെടിക്ക് 178 സെ.മീ. പൊക്കമുണ്ടായിരുന്നു. രണ്ടു ചെടിയാണ് വളര്‍ത്തിയിരുന്നത്. മുന്തിയയിനം നീലച്ചടയന്‍ വിഭാഗത്തില്‍പെട്ടതാണ് ചെടി. ആറു മാസം വളര്‍ച്ചയത്തെിയ ചെടി പൂവിട്ടിരുന്നു. അപൂര്‍വമായി മാത്രം കാണപ്പെടുന്ന കഞ്ചാവിനും വിത്തിനും സാധാരണ കഞ്ചാവിനെക്കാള്‍ ഇരട്ടിവിലയാണ്. ഇടുക്കി എക്സൈസ് സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ ടി. അശോക് കുമാര്‍, പ്രിവന്‍റിവ് ഓഫിസര്‍ എസ്. അനില്‍ കുമാര്‍, സീനിയര്‍ സിവില്‍ എക്സൈസ് ഓഫിസര്‍മാരായ യൂനീസ്, ബിനോയി, പി.പി. ബിജു, ജലീല്‍, സിജുമോന്‍, സുനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.