തൊടുപുഴ: ഉത്രാടത്തിന് ഇടുക്കി കുടിച്ചത് 1.70 കോടിയുടെ മദ്യം. ബാറുകള്‍ അടച്ചുപൂട്ടിയ സാഹചര്യത്തില്‍ ബിവറേജസ് ഒൗട്ട്ലെറ്റുകള്‍ വഴി മാത്രം ഉത്രാടദിനത്തില്‍ ഇടുക്കിയില്‍ റെക്കോഡ് മദ്യവില്‍പനയാണ് നടന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനം വര്‍ധനയുണ്ടായി. ജില്ലയിലെ 17 ഒൗട്ട്ലെറ്റുകളില്‍ കട്ടപ്പനയിലാണ് ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്. ഇതുകൂടാതെ സമാന്തര മദ്യവില്‍പനയും ജില്ലയില്‍ രണ്ടാഴ്ചക്കിടെ പൊടിപൊടിച്ചതായാണ് വിവരം. ഇടുക്കിയിലെ തോട്ടം മേഖല കേന്ദ്രീകരിച്ച് അനധികൃത മദ്യവില്‍പന വ്യാപകമായിരുന്നു. ഓണക്കാലത്ത് വ്യാജമദ്യം എത്തുമെന്ന ഇന്‍റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് എക്സൈസും പൊലീസും കര്‍ശന പരിശോധന നടത്തിയിരുന്നു. എന്നാല്‍, ഇവരെയെല്ലാം വെല്ലുന്ന തരത്തിലാണ് സമാന്തര മദ്യവില്‍പനക്കാരുടെ ഇടപെടലുണ്ടായത്. ആവശ്യക്കാര്‍ ഫോണില്‍ വിളിച്ചാല്‍ എത്തിച്ചുനല്‍കുന്ന രീതിയില്‍ ഏജന്‍റുമാരടക്കം പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ ഓണക്കാലത്ത് കോടിക്കണക്കിന് രൂപയുടെ മദ്യമാണ് ഇത്തരക്കാര്‍ വഴി ഇടുക്കിയില്‍ വിറ്റഴിച്ചത്. ഇതോടൊപ്പം ജില്ലയില്‍ മയക്കുമരുന്ന് കേസുകളുടെ എണ്ണത്തിലും വലിയ വര്‍ധനയുണ്ടായി. കഞ്ചാവ് കൂടാതെ ഹഷീഷ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളുടെ ഉപയോഗവും ജില്ലയില്‍ വ്യാപകമായതായി എക്സൈസ് അധികൃതര്‍ സമ്മതിക്കുന്നു. ഓണത്തിനു മുന്നോടിയായി തമിഴ്നാട് എക്സൈസും കേരളവും അതിര്‍ത്തി പ്രദേശങ്ങളില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ ചാരായം നിര്‍മിക്കാനുപയോഗിക്കുന്ന കോടയുടെ വന്‍ ശേഖരവും കഞ്ചാവ് തോട്ടങ്ങളും കണ്ടത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.