കുട്ടിക്കൂട്ടത്തിന്‍െറ ശാസ്ത്രപ്രദര്‍ശനം വിസ്മയമായി

തൊടുപുഴ: പുത്തന്‍ കണ്ടത്തെലുകള്‍ അവതരിപ്പിച്ചും പരിചയപ്പെടുത്തിയും കുട്ടിക്കൂട്ടത്തിന്‍െറ ശാസ്ത്ര പ്രദര്‍ശനം വിസ്മയമായി. മൊബൈല്‍ ഗ്രൈന്‍ഡറും പ്ളാസ്റ്റിക്കില്‍നിന്ന് പോളിസ്റ്റര്‍ വസ്ത്രം നിര്‍മിക്കുന്ന രീതിയും മാലിന്യത്തില്‍നിന്ന് പെട്രോളും ഡീസലും വൈദ്യുതിയും വേര്‍തിരിക്കുന്ന രീതിയും സംയോജിത കൃഷി രീതിയും ഫയര്‍ അലാറവുമായത്തെിയ വിദ്യാര്‍ഥികള്‍ നിരീക്ഷകരുടെയും കാഴ്ക്കാരുടെയും മനം കവര്‍ന്നു. തൊടുപുഴ സെന്‍റ് സെബാസ്റ്റ്യന്‍സ് പാരിഷ് ഹാളില്‍ നടന്ന ഇടുക്കി റവന്യൂ ജില്ല ശാസ്ത്ര ഗണിത ശാസ്ത്ര പ്രദര്‍ശനമാണ് (ഇന്‍സ്പെയര്‍) ജില്ലയിലെ വിദ്യാര്‍ഥികളുടെ മികവ് തെളിയിക്കുന്ന വേദിയായത്. സൂര്യപ്രകാശത്തില്‍നിന്ന് ഊര്‍ജം സംഭരിച്ച് പ്രവര്‍ത്തിക്കുന്ന മിക്സിയും ഗ്രൈന്‍ഡറുമായി എത്തിയ വഴിത്തല സെന്‍റ് സെബാസ്റ്റ്യന്‍ സ്കൂളിലെ അശ്വതി ടി. ബിജു വൈദ്യുതി ഉപഭോഗം എങ്ങനെ കുറക്കാമെന്ന് വിശദീകരിച്ചു. സൂര്യപ്രകാശം ഉപയോഗിച്ച് ഒരുമണിക്കൂറോളം പ്രവര്‍ത്തിക്കാന്‍ കഴിയുന്നതാണ് ഗ്രൈന്‍ഡര്‍. ഇതു കൊണ്ടുനടന്ന് ഉപയോഗിക്കാനും കഴിയും. പ്ളാസ്റ്റിക്കില്‍നിന്ന് പോളിസ്റ്റര്‍ വസ്ത്രം നിര്‍മിക്കുന്ന പ്രവര്‍ത്തനം പരിചയപ്പെടുത്തിയാണ് കൂമ്പന്‍പാറ ഫാത്തിമ മാതാ സ്കൂളിലെ സ്നേഹ ജോസ് എത്തിയത്. പ്ളാസ്റ്റിക് കുപ്പികള്‍ ക്രഷറിലിട്ട് തണുത്ത വെള്ളത്തില്‍ കൂടി കടത്തിവിട്ട് നൂലുപോലെയാക്കുന്ന പ്ളാസ്റ്റിക് ഡ്രയറില്‍ ഉണക്കി ട്യൂബിലൂടെ കടത്തിവിട്ട് വസ്ത്ര നിര്‍മാണത്തിനുള്ള മെറ്റീരിയിലാക്കുന്നതാണ് കണ്ടുപിടിത്തം. മനുഷ്യനും പ്രകൃതിക്കും ഹാനികരമല്ലാത്ത രീതിയില്‍ മാലിന്യം സംസ്കരിക്കുന്ന രീതി പരിചയപ്പെടുത്തിയത് പൊന്മുടി സെന്‍റ് മേരീസ് എച്ച്.എസ്.എസിലെ അനുനോബിനാണ്. ചെറിയ വീടുകളില്‍പോലും മാലിന്യം സംസ്കരിക്കാന്‍ കഴിയുന്ന രീതിയിലാണ് പദ്ധതി തയാറാക്കിയത്. മാലിന്യത്തില്‍നിന്ന് പെട്രോളും ഡീസലും വൈദ്യുതിയും ഉണ്ടാക്കാന്‍ കഴിയുന്ന വിദ്യയുമായി എത്തിയ കൂമ്പന്‍പാറ ഫാത്തിമ മാതാ സ്കൂളിലെ പ്ളസ് വണ്‍ വിദ്യാര്‍ഥി ദീപിക സജിയും സംയോജിത കൃഷി രീതികളുടെ മോഡലുകളായി മുള്ളരിങ്ങാട് ഗവ.എച്ച്.എസ്.എസിലെ ആര്‍. മീനാക്ഷിയും മൂലമറ്റം പവര്‍ഹൗസിന്‍െറ മോഡലുമായി എത്തിയ അറക്കുളം സെന്‍റ് മേരീസ് എച്ച്.എസ്.എസിലെ വിദ്യാര്‍ഥിയും ശ്രദ്ധനേടി. നിശ്ചിത പരിധി കഴിഞ്ഞ് വീടിനുള്ളില്‍ ചൂട് അനുഭവപ്പെട്ടാല്‍ അപായ സൂചന നല്‍കുന്ന അലാറവുമായി രാജാക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ശ്രീഹരി സന്തോഷും മികവ് പുലര്‍ത്തി. 500 രൂപയാണ് ഇതിന്‍െറ മുതല്‍ മുടക്ക്. പുകപ്പുരയിലും അടുക്കളയിലുമൊക്കെ ഈ അലാറം എളുപ്പത്തില്‍ ഘടിപ്പിക്കാന്‍ കഴിയും. തൊടുപുഴ സെന്‍റ് സെബാസ്റ്റ്യന്‍ യു.പി സ്കൂളിലെ അലീന ബാബു റബര്‍ ഫാക്ടറിയില്‍നിന്ന് വരുന്ന മലിന ജലം ശുദ്ധീകരിക്കുന്നതിനുള്ള സംവിധാനവും പരിചയപ്പെടുത്തി. ജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തിയ 131 കുട്ടികള്‍ പ്രോജക്ടുകള്‍ പ്രദര്‍ശനത്തില്‍ അവതരിപ്പിച്ചു. സ്റ്റില്‍ മോഡല്‍, വര്‍ക്കിങ് മോഡല്‍, പ്രോജക്ടുകള്‍ എന്നീ മൂന്നു വിഭാഗങ്ങളിലായാണ് പ്രദര്‍ശനം നടന്നത്. ഉദ്ഘാടനം പി.ജെ. ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു. തൊടുപുഴ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ സുധാകരന്‍ നായര്‍ അധ്യക്ഷതവഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. ജോസ് പല്ളോപ്പള്ളി, ജില്ലാ പ്രോഗ്രാം ഓഫിസര്‍ ജോര്‍ജ് ഇഗ്നേഷ്യസ്, വിദ്യാഭ്യാസ ഉപഡയറക്ടള്‍ പി.എന്‍. സതി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.