അടിമാലി: നിരോധിത മേഖലകളില്‍ ബസ് നിര്‍ത്തി ആളെ കയറ്റുന്നതിനാല്‍ നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷം. അടിമാലി ബസ് സ്റ്റാന്‍ഡ് കവാടം, കല്ലാര്‍കുട്ടി റോഡില്‍ ഗവ. ആശുപത്രിക്ക് മുന്‍ഭാഗം, ലൈബ്രറി റോഡ് കവാടം തുടങ്ങിയ നിരോധിത സ്ഥലങ്ങളിലാണ് ബസുകള്‍ നിര്‍ത്തുന്നത്. ബസുകളുടെ അനധികൃത സ്റ്റോപ്പുകള്‍ വാഹന യാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഭീഷണിയാണ്.അപകടങ്ങള്‍ വര്‍ധിക്കാനും ഇടയാക്കുന്നു. കോതമംഗലം, ഇരുമ്പുപാലം ഭാഗങ്ങളിലേക്ക് പോകുന്ന സ്വകാര്യ ബസുകള്‍ ഹില്‍ഫോര്‍ട്ട് ജങ്ഷനില്‍ മണിക്കൂറുകള്‍ നിര്‍ത്തിയിട്ടാണ് യാത്രക്കാരെ കയറ്റുന്നത്. ഇവിടെ സ്റ്റോപ് അനുവദിച്ചില്ളെങ്കില്‍ സ്റ്റാന്‍ഡ് ബഹിഷ്കരണം ഉള്‍പ്പെടെയുള്ള സമരം നടത്തുമെന്ന് മുന്നറിയിപ്പും സ്വകാര്യ ബസുകാര്‍ നല്‍കുന്നുണ്ട്. പ്രശ്നം പരിഹരിക്കാന്‍ പഞ്ചായത്ത് വണ്‍വേയും സ്റ്റാന്‍ഡിലെ അനൗണ്‍സ്മെന്‍റ്കൗണ്ടര്‍ മാറ്റാനും ആലോചിച്ചപ്പോള്‍ ഭരണകക്ഷിയിലെ പ്രമുഖ നേതാവ് ഇടപെട്ട് തീരുമാനം മരവിപ്പിച്ചു. സെന്‍ട്രല്‍ ജങ്ഷനിലെ കാത്തിരിപ്പുകേന്ദ്രം പ്രസംഗവേദിയായി മാറിയതോടെ യാത്രക്കാര്‍ക്ക് ഉപകാരമില്ലാതായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.