ചെറുതോണി: വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ഉപേക്ഷിച്ച ഇ-ടോയ്ലറ്റ് നാട്ടുകാര്‍ ശ്രമദാനമായി നന്നാക്കി യാത്രക്കാര്‍ക്ക് തുറന്നുകൊടുത്തു. രണ്ടു വര്‍ഷം മുമ്പ് ഗ്രാമപഞ്ചായത്തിന്‍െറ കീഴില്‍ ചെറുതോണി ബസ്സ്റ്റാന്‍ഡില്‍ 12 ലക്ഷം ചെലവാക്കി നിര്‍മിക്കുകയും ഒൗദ്യോഗിക ഉദ്ഘാടനം നടത്തി ജനങ്ങള്‍ക്ക് തുറന്നുകൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഉദ്ഘാടനം നടത്തി ഒരു മാസത്തിനുള്ളില്‍ ടോയ്ലറ്റ് പ്രവര്‍ത്തനക്ഷമതയില്ലാതായി. ഇതോടെ, യാത്രക്കാര്‍ ഇതിനു സമീപം മലമൂത്ര വിസര്‍ജനം നടത്താന്‍ തുടങ്ങി. ഇതുമൂലം ബസ്സ്റ്റാന്‍ഡിലത്തെുന്ന യാത്രക്കാര്‍ മൂക്കുപൊത്തിയാണ് കടന്നുപോയിരുന്നത്. ശൗചാലയം നന്നാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ പഞ്ചായത്തിനു പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് പ്രദേശവാസികള്‍ ഒത്തുചേര്‍ന്ന് ഇ-ടോയ്ലറ്റ് നന്നാക്കി പ്രവര്‍ത്തനക്ഷമമാക്കി. പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ വെള്ളം ലഭിക്കുന്നതിന് സ്ഥാപിച്ച മോട്ടോര്‍ കേടായി. വീണ്ടും ജനം സംഘടിച്ച് ടാര്‍ വീപ്പകള്‍ കൊണ്ടുവന്ന് വെള്ളം ശേഖരിച്ചു പ്രശ്നം പരിഹരിച്ചു. ബസ്സ്റ്റാന്‍ഡിലത്തെുന്ന നൂറുകണക്കിന് യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഗുണകരമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.