രമേഷിന് കൈത്താങ്ങുമായി കുട്ടിപ്പൊലീസ്

രാജാക്കാട്: രോഗങ്ങള്‍ക്ക് നടുവില്‍നിന്ന് കരകയറാന്‍ പെടാപ്പാട് പെടുന്ന കുടുംബത്തിന് കൈത്താങ്ങായി സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകള്‍ എത്തി. രാജാക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എസ്.പി.സി കാഡറ്റുകളാണ് ഇരുവൃക്കകളും തകരാറിലായ രാജാക്കാട് മമ്മട്ടിക്കാനം കാളാശേരിയില്‍ രമേഷിന് സ്വന്തമായി സമാഹരിച്ച ധനസഹായവുമായി എത്തിയത്. രമേഷിന്‍െറ 12 വയസ്സുള്ള മകന്‍ കഴിഞ്ഞവര്‍ഷം രക്താര്‍ബുദം ബാധിച്ച് മരിച്ചിരുന്നു. മകള്‍ രാജാക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ളസ് ടു വിദ്യാര്‍ഥിനിയാണ്. മകന്‍െറ ചികിത്സക്കായി കടബാധ്യതയില്‍ മുങ്ങിയപ്പോള്‍ ഉണ്ടായിരുന്ന വീടും സ്ഥലവും വിറ്റ് മമ്മട്ടിക്കാനത്ത് വാടകക്ക് താമസം തുടങ്ങി. ഈ സമയത്താണ് രമേഷിന്‍െറ ഇരു വൃക്കകളും തകരാറിലാണെന്ന് കണ്ടത്തെിയത്. ഇതോടെ കുടുംബം പട്ടിണിയിലായി. കുടുംബത്തെ സഹായിക്കാന്‍ ജനകീയ സമിതി രൂപവത്കരിച്ചിട്ടുണ്ട്. സഹായങ്ങളുമായി ഇനിയുമത്തെുമെന്ന ഉറപ്പും മനസ്സുനിറയെ പ്രാര്‍ഥനയുമായാണ് കുട്ടിപ്പൊലീസുകാര്‍ മടങ്ങിയത്. വാര്‍ഡ് മെംബര്‍ പ്രിന്‍സ് മാത്യു, സി.ഐമാരായ സാബു തോമസ്, ലേഖ, സി.പി.ഒ സുരേന്ദ്രന്‍, എ.സി.പി.ഒ സിജി എന്നിവരുടെ നേതൃത്വത്തിലാണ് എസ്.പി.സി സംഘം രമേഷിന്‍െറ വീട്ടിലത്തെിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.