തൊടുപുഴ: തൊടുപുഴ നഗരത്തില്‍ പമ്പുടമയുടെ വീട് ആക്രമിച്ചു കവര്‍ച്ച നടത്തിയ കേസിലെ പ്രതികള്‍ക്കായി അന്വേഷണസംഘം ഒഡിഷയിലേക്ക് വ്യാപിപ്പിച്ചു. ഒന്നാം പ്രതി രമേശിന്‍െറ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ ഒഡിഷയിലാണ് ഉള്ളതെന്ന വിവരം പൊലീസിന് ലഭിച്ചത്. തൊടുപുഴ പ്രിന്‍സിപ്പല്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശനിയാഴ്ച അന്വേഷണത്തിന് തിരിച്ചത്. പ്രതികള്‍ ഒഡിഷയിലെ റായ്ഗഡിലാണ് ഉള്ളതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഒന്നാം പ്രതിയെന്ന് പൊലീസ് കണ്ടത്തെിയ രമേഷ് ഡല്‍ഹിയിലെ അസം സ്വദേശിനിയായ പെണ്‍കുട്ടിയെ വിളിച്ചതാണ് സൂചനക്കിടയാക്കിയത്. പ്രതികളുടെ വീടുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനാണ് പൊലീസ് സംഘം ഒഡിഷയിലത്തെിയത്.13ന് പുലര്‍ച്ചെ 1.30നാണ് തൊടുപുഴ നഗരത്തിലെ പെട്രോള്‍ പമ്പ് ഉടമയും വ്യാപാരിയുമായ ബാലചന്ദ്രന്‍, ഭാര്യ ശ്രീജ എന്നിവരെ വീട്ടില്‍നിന്ന് വിളിച്ചുണര്‍ത്തിയ ശേഷം കെട്ടിയിട്ട് അഞ്ചര പവനും 1.70 ലക്ഷവും കവര്‍ന്നത്. കവര്‍ച്ചക്ക് ശേഷം മോഷ്ടാക്കള്‍ മടങ്ങുന്ന ചിത്രങ്ങള്‍ തൊടുപുഴ നഗരത്തില്‍ സ്ഥാപിച്ച സി.സി ടി.വിയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്നാണ് മോഷ്ടാക്കള്‍ ഇതര സംസ്ഥാന തൊഴിലാളികളാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചത്. അന്വേഷണത്തിനിടെ മോഷണസംഘം ഓട്ടോയില്‍ മൂവാറ്റുപുഴയത്തെി പെരുമ്പാവൂര്‍, ആലുവ വഴി ട്രെയിനില്‍ കയറി രക്ഷപ്പെട്ടതായി മനസ്സിലാക്കി. തുടര്‍ന്ന് അന്വേഷണ സംഘം പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് അന്വേഷണം നടത്തി. മോഷണം നടത്തിയവരും കസ്റ്റഡിയിലെടുത്തവരും ഒഡിഷ സ്വദേശികളും ഒരേ ഗ്രാമവാസികളുമാണ്. ഇവരില്‍ പലരും വിവരം നല്‍കാന്‍ മടിക്കുകയും ഇവരുമായി ബന്ധപ്പെട്ട് മറ്റ് സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ മൊബൈല്‍ ഓഫ് ചെയ്തിരിക്കുകയാണ്. ഇതേതുടര്‍ന്ന് വിവരങ്ങള്‍ ലഭ്യമാകുന്നതിന് കാലതാമസം നേരിടുന്നതായി അന്വേഷണ സംഘം പറയുന്നു. തൊടുപുഴ നഗരം കേന്ദ്രീകരിച്ച് മുപ്പതോളം മോഷണം നടന്നിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിനു കഴിയാത്തതില്‍ വ്യാപക പ്രതിഷേധമുണ്ട്. ജനപ്രതിനിധികള്‍, വ്യാപാരികള്‍, റെസിഡന്‍റ് അസോസിയേഷനുകള്‍ എന്നിവര്‍ പൊലീസിനെതിരെ കടുത്ത വിമര്‍ശവുമായി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.