തെരുവുനായ് കുറുകെ ചാടി; ബിഹാര്‍ സ്വദേശിക്ക് പരിക്ക്

അടിമാലി: തെരുവുനായ് റോഡിനുകുറുകെ ചാടിയതിനത്തെുടര്‍ന്ന് ഇരുചക്രവാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ ബിഹാര്‍ സ്വദേശിയായ പപ്പുസിങിന് സാരമായി പരിക്കേറ്റു. ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം വിദഗ്ധ ചികിത്സക്കായി എറണാകുളത്തേക്ക് കൊണ്ടുപോയി. അടിമാലി-കല്ലാര്‍കുട്ടി റോഡില്‍ പൊളിഞ്ഞ പാലത്തിനു സമീപമാണ് അപകടം. വഴിയാത്രക്കാരാണ് യുവാവിനെ അടിമാലിയിലെ ആശുപത്രിയില്‍ എത്തിച്ചത്. അടിമാലി പഞ്ചായത്ത് പരിധിയില്‍ തെരുവുനായ് ശല്യം രൂക്ഷമായിട്ടും നടപടി സ്വീകരിക്കാത്ത അധികൃതര്‍ക്കെതിരെ പ്രതിഷേധം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.