തൊടുപുഴ: നാടെങ്ങും ആഘോഷത്തിരക്കിലാണ്. ഒപ്പം ബലിപ്പെരുന്നാളും പൊന്നോണവും ഒരുമിച്ചത്തെുന്നതിന്‍െറ ആഹ്ളാദത്തിലും. തിങ്കളാഴ്ചത്തെ ബലിപ്പെരുന്നാള്‍ ആഘോഷത്തിന്‍െറ തിരക്ക് ഞായറാഴ്ച രാത്രി വൈകി വരെ തുടര്‍ന്നു. തിരുവോണത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിന്‍െറ തിരക്കിലാണ് ജില്ലയിലെ ചെറുപട്ടണങ്ങളും ഗ്രാമങ്ങളും. കാര്‍ഷികോല്‍പന്നങ്ങളുടെ വിലത്തകര്‍ച്ചയും ഉല്‍പാദനക്കുറവും പെരുന്നാള്‍, ഓണം വിപണിയെ ചെറുതായി ബാധിച്ചിട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. എങ്കിലും ആഘോഷങ്ങളുടെ പൊലിമക്ക് കുറവില്ല. പെരുന്നാള്‍ തിരക്ക് പ്രധാനമായും വസ്ത്രവിപണിയിലും പച്ചക്കറി വിപണിയിലുമായിരുന്നു. സിവില്‍ സപൈ്ളസ് കോര്‍പറേഷന്‍, കണ്‍സ്യൂമര്‍ ഫെഡ് എന്നിവക്ക് പുറമെ സഹകരണ ബാങ്കുകള്‍, കുടുംബശ്രീകള്‍, സ്വയംസഹായ സംഘങ്ങള്‍, സന്നദ്ധ സംഘടനകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയ കൂട്ടായ്മകളുടെ നേതൃത്വത്തിലും ബക്രീദ്-ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, സിവില്‍ സപൈ്ളസ്, കണ്‍സ്യൂമര്‍ ഫെഡ് ചന്തകളില്‍ ആവശ്യത്തിന് സാധനങ്ങളില്ളെന്നും വിലക്കുറവ് നാമമാത്രമാണെന്നും പരാതിയുണ്ട്. ജൈവ പച്ചക്കറി മേളകളാണ് ഇത്തവണ ഓണത്തിന്‍െറ പ്രധാന ആകര്‍ഷണം. ജൈവപച്ചക്കറി വില്‍പനക്കായി മാത്രം തുറന്ന സ്റ്റാളുകളിലേക്ക് ഉപഭോക്താക്കളുടെ ഒഴുക്കാണ്. പായസമേളകള്‍, വഴിയോര വസ്ത്രവില്‍പനശാലകള്‍ എന്നിവിടങ്ങളിലും തിരക്കുണ്ട്. റെഡിമെയ്ഡ് ഓണസദ്യയൊരുക്കി ഹോട്ടലുകളും കാറ്ററിങ് സ്ഥാപനങ്ങളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. ദിവസള്‍ക്ക് മുമ്പ് ആരംഭിച്ച ഓണാഘോഷ പരിപാടികള്‍ തുടരുകയാണ്. സ്കൂളുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഓണാഘോഷം അവധി തുടങ്ങുന്നതിന് മുമ്പേ നടന്നു. ക്ളബുകളുടെയും വിവിധ സംഘടനകളുടെയും വായനശാലകളുടെയും നേതൃത്വത്തിലുള്ള പരിപാടികളാണ് ഇപ്പോള്‍ നടക്കുന്നത്. ഓണത്തിന്‍െറ തനിമ വീണ്ടെടുക്കുന്ന വേറിട്ട പരിപാടികളും കലാരൂപങ്ങളുമെല്ലാം ഇത്തവണത്തെ പ്രത്യേകതയാണ്. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും സന്ദര്‍ശകരുടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.