മുട്ടം: ലക്ഷങ്ങള്‍ മുടക്കി പണികഴിപ്പിച്ച സര്‍ക്കാര്‍ വക കെട്ടിടങ്ങള്‍ ഉപയോഗശൂന്യമായി കിടക്കുന്നു. 15 ലക്ഷം രൂപ മുതല്‍ മുടക്കില്‍ നിര്‍മിച്ച കാര്‍ഷിക വിപണന കേന്ദ്രവും മുട്ടം ടാക്സി സ്റ്റാന്‍ഡിലെ പഞ്ചായത്ത് ഷോപ്പിങ് കോംപ്ളക്സിന്‍െറ മുകള്‍നിലയുമാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. ഇരുകെട്ടിടവും പണികഴിപ്പിച്ചിട്ട് ഒരു വര്‍ഷമായി. തൊടുപുഴ ബ്ളോക് പഞ്ചായത്ത് ഒരുവര്‍ഷം മുമ്പ് ഹില്‍ ഏരിയ ഡെവലപ്മെന്‍റ് അതോറിറ്റി നിര്‍മിച്ചതാണ് കാര്‍ഷിക വിപണന കേന്ദ്രം. നാല് ഷട്ടറുകളിലായി കെട്ടിടം പൂര്‍ത്തിയാക്കിയെങ്കിലും ഉദ്ഘാടനം നടത്തിയിട്ടില്ല. നാട്ടിലെ കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെട്ടിടം പണികഴിപ്പിച്ചത്. നിലവില്‍ മുട്ടം ടൗണില്‍ രണ്ടു കാര്‍ഷിക വിപണന കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. മുട്ടം ടാക്സി സ്റ്റാന്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഷോപ്പിങ് കോംപ്ളക്സിന്‍െറ രണ്ടാം നിലയില്‍ നാലുമുറികള്‍ പണി തീര്‍ന്ന് കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. മുറികള്‍ വാടകക്ക് നല്‍കിയാല്‍ ഒന്നര ലക്ഷത്തോളം രൂപ പഞ്ചായത്തിനു വാര്‍ഷിക വരുമാനം നേടാന്‍ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.