മൂലമറ്റം: മൂലമറ്റത്തെ ഗതാഗതക്കുരുക്കിന് കാരണമാകുന്ന ഓട്ടോസ്റ്റാന്‍ഡ് ഒഴിപ്പിക്കാനത്തെിയ കാഞ്ഞാര്‍ എസ്.ഐയും ഓട്ടോ തൊഴിലാളികളും തമ്മില്‍ വാക്കേറ്റം. ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് പഞ്ചായത്ത് ഭരണസമിതി പാര്‍ക്കിങ് നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ഇത് നടപ്പാക്കാന്‍ എസ്.ഐ വി. ജയകുമാറും പൊലീസും ശ്രമിച്ചെങ്കിലും ഓട്ടോ തൊഴിലാളികള്‍ എതിര്‍പ്പുമായി രംഗത്തത്തെി. തുടര്‍ന്ന് പഞ്ചായത്ത് അധികാരികള്‍ ഓട്ടോ തൊഴിലാളികള്‍ക്ക് അനുകൂലമായി വന്നതോടെ പൊലീസ് പിന്മാറി. ഓണം കൂടിയത്തെിയതോടെ ടൗണിലെ തിരക്ക് ഇരട്ടിയായി. ഇതേതുടര്‍ന്നാണ് പഞ്ചായത്ത് അധികൃതര്‍ ടൗണില്‍ പാര്‍ക്കിങ്ങിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതിനിടെ, ഓണക്കാലത്ത് സംസ്ഥാന പാതയിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി കെ.എസ്.ഇ.ബി വക സ്ഥലത്ത് 10 ദിവസത്തേക്ക് പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ഇതിന് മന്ത്രിയുടെ അനുമതി ലഭിച്ചതായും പഞ്ചായത്ത് പ്രസിഡന്‍റ് ടോമി കുന്നേല്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.