നെടുങ്കണ്ടം: ജില്ലയിലെ രണ്ടു താലൂക്കുകളില്‍ ഓണാവധി ദിനങ്ങളിലും മുഴുവന്‍ ജീവനക്കാരും ഡ്യൂട്ടിക്ക് ഹാജരാകണമെന്ന് ആര്‍.ഡി.ഒ ഉത്തരവ്. ദേവികുളം റവന്യൂ ഡിവിഷനില്‍പെട്ട ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ റവന്യൂ ജീവനക്കാര്‍ക്കാണ് സ്പെഷല്‍ ഡ്യൂട്ടി. ലാന്‍ഡ് റവന്യൂ വകുപ്പ് ഭൂമി സംരക്ഷണ ഭാഗമായാണ് അവധിക്കാല ജോലിക്ക് ജീവനക്കാരെ നിയോഗിച്ചത്. ലാന്‍ഡ് റവന്യൂ കമീഷണറുടെ കത്ത് പ്രകാരമാണ് ദേവികുളം ആര്‍.ഡി.ഒയുടെ ഉത്തരവ്. 10 മുതല്‍ 17വരെ ഒരാഴ്ചയിലധികമുള്ള സര്‍ക്കാര്‍ അവധി ദിനങ്ങളില്‍ മണ്ണെടുക്കല്‍, നിക്ഷേപിക്കല്‍, നിലം നികത്തല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍, റവന്യൂ ഭൂമി കൈയേറ്റങ്ങള്‍ തുടങ്ങിയ നിയമ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ സാധ്യതയുള്ളത് കണക്കിലെടുത്താണ് ഉത്തരവ്. ഓരോ തഹസില്‍ദാറുടെയും നേതൃത്വത്തില്‍ 10 അംഗങ്ങള്‍ അടങ്ങുന്ന ടീമിനെ നിയോഗിച്ച് പ്രവര്‍ത്തന മേഖലയും തരം തിരിച്ചു നല്‍കിയിട്ടുണ്ട്. ലോക്കല്‍ തഹസില്‍ദാര്‍, അഡീഷനല്‍ തഹസില്‍ദാര്‍, ആര്‍.ആര്‍ തഹസില്‍ദാര്‍, രണ്ട് എല്‍.എ തഹസില്‍ദാര്‍മാര്‍ എന്നിവര്‍ക്ക് കീഴില്‍ രണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, നാല് ക്ളര്‍ക്കുമാര്‍, സ്പെഷല്‍ വില്ളേജ് ഓഫിസര്‍ എന്നിവരെയാണ് നിയോഗിച്ചത്. പ്രവര്‍ത്തന പരിധിയില്‍ ശനിയാഴ്ച മുതല്‍ ജോലി ആരംഭിച്ചു. മൂന്നാര്‍, ദേവികുളം, പള്ളിവാസല്‍, മന്നാക്കണ്ടം, ഉടുമ്പന്‍ചോല, രാജാക്കാട്, ചിന്നക്കനാല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് സ്പെഷല്‍ ഡ്യൂട്ടിയുള്ളത്. അവധിക്കാല ജോലിക്ക് നിയമിച്ച ജീവനക്കാര്‍ക്ക് പ്രത്യേക ആനുകൂല്യം നിശ്ചയിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.