അടിമാലി: ഹൈറേഞ്ചിലെ വനങ്ങളിലും കൃഷിയിടങ്ങളിലും നായാട്ടുസംഘങ്ങള്‍ വ്യാപകം. കഴിഞ്ഞ ഒരുമാസത്തിനിടെ ആറ് കേസുകളാണ് മൂന്നാര്‍ ഡിവിഷനു കീഴില്‍ റിപ്പോര്‍ട്ട് ചെയ്തത്. നായാട്ടുമായി ബന്ധപ്പെട്ട് വനംവകുപ്പിന്‍െറ പിടിയിലായത് അഞ്ചുപേരും. ഇതില്‍ ഒരാള്‍ വനപാലകരെ വെട്ടിച്ചു രക്ഷപ്പെട്ടു. വെള്ളത്തൂവല്‍ പൊലീസ് പിടികൂടിയ ആളാണ് വനപാലകരെ വെട്ടിച്ചാണ് രക്ഷപ്പെട്ടത്. മൂന്നിടത്ത് കാട്ടുപന്നിയിറച്ചിയും ഒരിടത്ത് മ്ളാവിന്‍െറ ഇറച്ചിയും മറ്റൊരിടത്ത് മ്ളാവിന്‍െറ കൊമ്പുകളും പന്നിയുടെ തേറ്റയുമാണ് പിടിച്ചെടുത്തത്. വന്യമൃഗങ്ങളെ വേട്ടയാടുന്ന ഒരുതോക്കും പിടികൂടിയിട്ടുണ്ട്. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മൂന്നാര്‍ ഡിവിഷനു കീഴില്‍ വന്‍സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്. വനംവകുപ്പ് അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന മറയൂര്‍, കാന്തലൂര്‍, മാങ്കുളം, ആനക്കുളം, ദേവികുളം, മൂന്നാര്‍ റേഞ്ച് പരിധികളിലെ വനമേഖലകളിലാണ് മൃഗവേട്ട കൂടുതലായി നടക്കുന്നത്. കൂടാതെ അടിമാലി, നേര്യമംഗലം റേഞ്ചുകളിലും മൃഗവേട്ട നടക്കുന്നുവെന്നതാണ് പുതിയ വിവരങ്ങള്‍. വനമേഖലയോടു ചേര്‍ന്ന കൃഷിയിടങ്ങളിലാണ് വേട്ടസംഘങ്ങള്‍ പിടിമുറുക്കുന്നതില്‍ കൂടുതലും. വേട്ടസംഘം കള്ളത്തോക്കുകളും കുടുക്കും സ്ഫോടക വസ്തുക്കളും ഉപയോഗിക്കുന്നുണ്ട്. കൂടാതെ വൈദ്യുതി ഷോക്ക് നല്‍കിയും വന്യജീവികളെ പിടിക്കുന്നതായി വിവരമുണ്ട്. കേഴ, മ്ളാവ്, പോത്ത്, ആന, പന്നി തുടങ്ങിയ വന്യമൃഗങ്ങളെയാണ് കൂടുതലായി വേട്ടയാടുന്നത്. തോക്കുകൊണ്ടുള്ള വേട്ടയെക്കാള്‍ സുരക്ഷിതമായതിനാല്‍ കുടുക്കുവേട്ടയോടാണ് താല്‍പര്യം. കേഴ ഉള്‍പ്പെടെയുള്ള ചെറുവന്യജീവികള്‍ കുടുക്കില്‍ വേഗം വീഴും. വലിയ മൃഗങ്ങളെ തോക്കും സ്ഫോടക വസ്തുക്കളും ഉപയോഗിച്ചാണ് വകവരുത്തുന്നത്. ഇതാണ് നാളുകളായി ഹൈറേഞ്ചിലും വനമേഖലകളില്‍ നടക്കുന്നത്. തേയില പ്ളാന്‍േറഷനില്‍ പകല്‍ കാട്ടുപന്നി കുടുക്കില്‍ വീണപ്പോഴാണ് പലരും സംഭവമറിയുന്നത്. കഴിഞ്ഞ മാസം മാമലക്കണ്ടത്ത് കുടുക്കുവെച്ച് കാട്ടുപന്നിയെ പിടിച്ചയാളെ പിടികൂടി. ചില സ്ഥലങ്ങളില്‍ ബാറ്ററി ഉപയോഗിച്ച് വൈദ്യുതി കമ്പികള്‍ സ്ഥാപിക്കും. കൂടാതെ, വൈദ്യുതി ലൈനില്‍നിന്ന് നേരിട്ട് വൈദ്യുതി മോഷ്ടിച്ച് കെണിയൊരുക്കുന്നവരുമുണ്ട്. വേട്ടക്കാര്‍ക്ക് വനംവകുപ്പിലെ ജീവനക്കാരുടെ ഒത്താശയുമുണ്ട്. ഇടുക്കിയില്‍ ഒരുവര്‍ഷത്തിനിടെ നിരവധി കള്ളത്തോക്കുകള്‍ പിടികൂടിയിരുന്നു. കള്ളത്തോക്കുകള്‍ ഉപയോഗിച്ചിരുന്നവര്‍ക്കെതിരെ ശക്തമായ നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. മൃഗവേട്ടക്കാരും വനംകൊള്ളക്കാരും വനത്തിന്‍െറ നിയന്ത്രണം ഏറ്റെടുത്തതോടെ വന്യജീവികള്‍ ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങി നാശങ്ങള്‍ ഉണ്ടാക്കുന്നതും പെരുകിയിട്ടുണ്ട്. മൂന്നാറില്‍ പൊലീസ് പിടിച്ചു നല്‍കിയ പ്രതിയെ രക്ഷപ്പെടാന്‍ അവസരമൊരുക്കി നല്‍കിയെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.