തൊടുപുഴ: ശനിയാഴ്ച മുതല്‍ കെ.എസ്.ആര്‍.ടി.സി നഗരസഭയുടെ ഗതാഗതപരിഷ്കാരം ബഹിഷ്കരിക്കുമെന്ന് കെ.എസ്.ആര്‍.ടി.ഇ.എ-സി.ഐ.ടി.യു ജില്ലാ പ്രസിഡന്‍റ് പി.എസ്. നന്ദഗോപനും സെക്രട്ടറി സി.ആര്‍. മുരളിയും അറിയിച്ചു. നഗരത്തില്‍ ഏര്‍പ്പെടുത്തിയ ഗതാഗത പരിഷ്കാരം കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടം വരുത്തുന്നുവെന്നും യാത്രക്കാര്‍ക്ക് ക്ളേശമായെന്നും ചൂണ്ടിക്കാട്ടി പിന്‍വലിക്കാന്‍ അധികാരികളോട് ആവശ്യപ്പെട്ടിട്ടും വിഷയം സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് തീരുമാനം. ഇതോടെ, നഗരസഭ തൊടുപുഴയില്‍ ഏര്‍പ്പെടുത്തിയ ഗതാഗത പരിഷ്കാരം പൂര്‍ണമായും ഇല്ലാതാകും. നേരത്തേ സ്വകാര്യ ബസ് ഉടമകളുടെ സമ്മര്‍ദത്തിന് വഴങ്ങി പഴയപടി ഓടാന്‍ ട്രാഫിക് അഡൈ്വസറി കൗണ്‍സില്‍ അനുവാദം നല്‍കിയിരുന്നു. പിന്നീട് കെ.എസ്.ആര്‍.ടി.സി മാത്രമാണ് നാലുവരി പാത വഴി മങ്ങാട്ടുകവലയിലത്തെി ബസ്സ്റ്റാന്‍ഡിലേക്ക് പോയിരുന്നത്. സ്വകാര്യ ബസുകള്‍ക്ക് മാത്രം ഇളവ് നല്‍കിയതിനെതിരെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പ്രതിഷേധത്തിലായിരുന്നു. ടൗണില്‍ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗത തടസ്സം പരിഹരിക്കുന്നതിനാണ് രണ്ടുമാസം മുമ്പ് ട്രാഫിക് അഡൈ്വസറി കമ്മിറ്റി ചേര്‍ന്ന് പരിഷ്കരണം ഏര്‍പ്പെടുത്തിയത്. ട്രാഫിക് കമ്മിറ്റിയുടെ അനാസ്ഥയും ബസ് ഉടമകളുടെയും യൂനിയനുകളുടെയും സമ്മര്‍ദം മൂലം പരിഷ്കാരം ഇല്ലാതാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.