കോളജ് യൂനിയന്‍ ചെയര്‍പേഴ്സനെ ഭീഷണിപ്പെടുത്തി രാജിവെപ്പിച്ചു

കുമളി: കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ചെയര്‍പേഴ്സനായ പെണ്‍കുട്ടിയെ എസ്.എഫ്.ഐക്കാര്‍ ഭീഷണിപ്പെടുത്തി രാജിവെപ്പിച്ചതായി പരാതി. എസ്.എഫ്.ഐയുടെ ഭീഷണിയത്തെുടര്‍ന്ന് കോളജ് പ്രിന്‍സിപ്പല്‍ പെണ്‍കുട്ടിയില്‍നിന്ന് രാജി എഴുതി വാങ്ങുകയായിരുന്നത്രേ. എം.ജി സര്‍വകലാശാലക്ക് കീഴില്‍ കുമളി ഒന്നാംമൈലില്‍ പ്രവര്‍ത്തിക്കുന്ന സഹ്യജ്യോതി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കോളജിലെ ഇംഗ്ളീഷ് ലിറ്ററേച്ചര്‍ ആന്‍ഡ് ജേണലിസം അവസാനവര്‍ഷ വിദ്യാര്‍ഥിനി ബുള്‍ബുള്‍ റോയിക്കാണ് വിജയിച്ച് മണിക്കൂറുകള്‍ക്കകം രാജിവെക്കേണ്ടിവന്നത്. വ്യാഴാഴ്ച നടന്ന കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ ബുള്‍ബുള്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കോളജിലെ പ്രഫ. മാത്യുവാണ് ചെയര്‍പേഴ്സനായി ബുള്‍ബുളിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. എന്നാല്‍, ഉച്ചയോടെ പ്രതിഷേധവുമായി എസ്.എഫ്.ഐക്കാര്‍ രംഗത്തത്തെി. പ്രശ്നം രൂക്ഷമായതോടെ വൈകീട്ട് നാലിന് പ്രിന്‍സിപ്പല്‍ ഫാ. ഫിലിപ്പ് വട്ടമറ്റം തന്നെ വിളിച്ചുവരുത്തി രാജിക്കത്ത് എഴുതി വാങ്ങിയതായി ബുള്‍ബുള്‍ പറയുന്നു. എന്നാല്‍, കോളജിലെ പ്രശ്നങ്ങള്‍ പറയാനെന്ന പേരില്‍ പെണ്‍കുട്ടി ചില മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തി സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.