തൊടുപുഴ: നായ്ക്കളുടെ വന്ധ്യംകരണത്തിന് പണം ചെലവഴിക്കുന്നതിനെ ചൊല്ലി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. കരട് പദ്ധതി രേഖയില്‍ നടന്ന ചര്‍ച്ചയിലാണ് രൂക്ഷമായ വാദപ്രതിവാദങ്ങള്‍ ഉണ്ടായത്. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രഫ. ജെസി ആന്‍റണി അവതരിപ്പിച്ച പദ്ധതി രേഖയില്‍ എ.ബി.സി (അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍) പദ്ധതിക്കായി മൂന്നുലക്ഷം രൂപ വകയിരുത്തിയിരുന്നു. ഇതില്‍ രണ്ടുലക്ഷം രൂപ ജില്ലാ ഭരണകൂടം നേതൃത്വം നല്‍കുന്ന മൊബൈല്‍ എ.ബി.സി കണ്‍ട്രോള്‍ പ്രോഗ്രാം ഉള്‍പ്പെടെയുള്ള പദ്ധതിയിലേക്കാണ് പോകുന്നത്. ഇതിനെ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരായ ആര്‍. ഹരിയും രാജീവ് പുഷ്പാംഗദനും ചോദ്യം ചെയ്തതോടെയാണ് കൗണ്‍സിലില്‍ വാദപ്രതിവാദം ആരംഭിച്ചത്. തൊടുപുഴ നഗരത്തില്‍ നായ്ശല്യം രൂക്ഷമായതിനത്തെുടര്‍ന്ന് കഴിഞ്ഞവര്‍ഷം എ.ബി.സി പദ്ധതിക്കായി അഞ്ചുലക്ഷം രൂപ മാറ്റിവെച്ചിരുന്നു. എന്നാല്‍, ഇതില്‍ ഒരു രൂപപോലും ചെലവാക്കിയിട്ടില്ല. അതുകൂടാതെയാണ് ഇപ്പോള്‍ മൂന്നുലക്ഷം രൂപ അനുവദിക്കുന്നത്. ജില്ലാ പഞ്ചായത്തിന്‍െറ മൊബൈല്‍ യൂനിറ്റിനെക്കുറിച്ചും പദ്ധതി വിജയത്തെപ്പറ്റിയും വിശ്വാസമില്ല. ആയതിനാല്‍ രണ്ടുലക്ഷം രൂപ ഇതിനായി ജില്ലാ ഭരണകൂടത്തിന് നല്‍കുന്നതില്‍ എതിര്‍പ്പുണ്ടെന്ന് ഇരുവരും ചൂണ്ടിക്കാട്ടി. എന്നാല്‍, ജില്ലാ ഭരണകൂടത്തിന്‍െറ പദ്ധതിക്കായി നഗരസഭകള്‍ രണ്ടുലക്ഷവും പഞ്ചായത്തുകള്‍ ഒരുലക്ഷവും നല്‍കണമെന്നുള്ളത് കലക്ടറുടെ നിര്‍ദേശമാണെന്ന് ജെസി ആന്‍റണി പറഞ്ഞു. നഗരസഭക്കും ഇതിലൂടെ ഗുണമുണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. അതിനാല്‍ ചെയര്‍പേഴ്സണിന്‍െറ നിര്‍ദേശ പ്രകാരമാണ് തുക മാറ്റിവെച്ചതെന്നും ജെസി ആന്‍റണി പറഞ്ഞു. ചെയര്‍പേഴ്സണും ഇതിനെ പിന്താങ്ങി. രണ്ടുലക്ഷം രൂപയെങ്കിലും പദ്ധതിക്കായി മാറ്റിവെക്കണമെന്നും പറഞ്ഞു. ഇത് എല്‍.ഡി.എഫ് അംഗങ്ങളെ ചൊടിപ്പിക്കുകയും ചെയര്‍പേഴ്സണ്‍ പ്രതിപക്ഷ ബഹുമാനത്തോടെ സംസാരിക്കണമെന്നും അവര്‍ അറിയിച്ചു. സംശയങ്ങള്‍ ദൂരീകരിക്കാതെ പദ്ധതി അംഗീകരിക്കാന്‍ കഴിയില്ളെന്നും കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് നിര്‍ദേശം വോട്ടിനിടാന്‍ തുടങ്ങിയെങ്കിലും തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ രണ്ടുലക്ഷം രൂപ പദ്ധതിക്കായി വകയിരുത്തി. 7.6 കോടിയുടെ പദ്ധതി നിര്‍ദേശങ്ങളാണ് വെള്ളിയാഴ്ച ചര്‍ച്ചക്ക് വെച്ചത്. ഓരോ വാര്‍ഡിനും ഒമ്പതുലക്ഷം രൂപ പദ്ധതിവിഹിതവും 6.1 ലക്ഷം രൂപ മെയ്ന്‍റനന്‍സ് ഫണ്ടും രണ്ടുലക്ഷം രൂപ തെരുവുവിളക്കുകള്‍ വാങ്ങാനും 5,000 രൂപ ഇവ വലിക്കാനും പദ്ധതിയില്‍ ഉള്‍പ്പെടുത്തി. എന്നാല്‍, ബജറ്റില്‍ പറഞ്ഞ പല വാഗ്ദാനങ്ങളും പദ്ധതി വന്നപ്പോള്‍ ഇല്ളെന്ന വിമര്‍ശം എല്‍.ഡി.എഫ്-ബി.ജെ.പി അംഗങ്ങള്‍ ഉന്നയിച്ചു. ഉല്‍പാദന മേഖലയില്‍ 66.17 ലക്ഷം രൂപയും വനിത ഘടക പദ്ധതിയില്‍ 38.35 ലക്ഷവും ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന ശിശുക്കള്‍ക്കായി 19.17 ലക്ഷവും വൃദ്ധജന പരിപാലനത്തിനായി 19.17 ലക്ഷവും യുജനക്ഷേമത്തിന് 7.14 ലക്ഷവും വകയിരുത്തണം. കൂടാതെ അത്യാവശ്യ പദ്ധതികളുമുണ്ട്. ഇവ കൂടാതെ എല്ലാ വാര്‍ഡുകള്‍ക്കും തുല്യമായി തുക വീതിച്ചു നല്‍കിയിട്ടുണ്ട്. ആയതിനാല്‍ പ്രത്യേകമായ പദ്ധതികള്‍ക്ക് തുക വകയിരുത്തിയിട്ടില്ല. പി.എം.എ.വൈ ഭവനപദ്ധതിയില്‍ തുക വകയിരുത്തിയെങ്കിലും ഇനിയും ആവശ്യമാണ്. ഇതിനായി ലോണെടുക്കന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിക്കണമെന്നും ജെസി ആന്‍റണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.