റോഡരികിലെ കൈയേറ്റങ്ങള്‍ക്കെതിരെ നടപടിയില്ല

അടിമാലി: അടിമാലി താലൂക്കിന്‍െറ വിവിധ ഭാഗങ്ങളില്‍ പൊതുമരാമത്ത് റോഡരികിലെ കൈയേറ്റം ഒഴിപ്പിക്കാന്‍ നടപടിയില്ലാത്തത് പ്രതിഷേധമുയരുന്നു. അടിമാലി, മൂന്നാര്‍ ടൗണുകളിലും കൊച്ചി-മധുര ദേശീയ പാതയിലും വിവിധ പൊതുമരാമത്ത് റോഡുകളിലുമാണ് റോഡ് പുറമ്പോക്കുകള്‍ കൈയേറിയത്. ദേശീയപാതയില്‍ അപകടം ഒഴിവാക്കാന്‍ വീതികൂട്ടിയ ഭാഗങ്ങളെല്ലാം കൈയേറ്റക്കാരുടെ പിടിയിലാണ്. തുടക്കത്തില്‍ വാഹനത്തില്‍ കൊണ്ടുവെച്ച് വ്യാപാരം നടത്തുന്നവര്‍ പിന്നീട് അത് സ്ഥിരം സംവിധാനമാക്കുകയാണ് പതിവ്. കൈയേറ്റത്തോടെ റോഡ് വികസനത്തിന്‍െറ പ്രയോജനമില്ലാത്ത അവസ്ഥയാണ്. താലൂക്കിലെ വിവിധറോഡുകളില്‍ വാഹനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന വഴിയോരക്കച്ചവടം നിരോധിക്കുമെന്ന് മാസങ്ങള്‍ക്ക് മുമ്പ് പൊതുമരാമത്ത്, പഞ്ചായത്ത് അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍, നടപടിയുണ്ടായില്ല. നേര്യമംഗലം വനമേഖലയിലെ അനധികൃത വ്യാപാര സ്ഥാപനങ്ങള്‍ നീക്കാന്‍ കൈയേറ്റക്കാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. നടപടിക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി രാഷ്ട്രീയക്കാര്‍ കൈയേറ്റക്കാര്‍ക്ക് ഒത്താശ ചെയ്യുകയായിരുന്നവത്രെ. തീരുമാനം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നടത്താനുള്ള ഒരുക്കത്തിലാണ്. കൈയേറ്റം ഒഴിപ്പിക്കാനുള്ള താലൂക്ക് വികസന സമിതി തീരുമാനവും നടപ്പായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.