തൊടുപുഴ: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടി വരുന്നതുപോലെ കള്ളപ്പരാതികളും കൂടുകയാണെന്ന് വനിതാ കമീഷനംഗം. ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള വഴക്കിനത്തെുടര്‍ന്ന് എതിരാളിയെ കുടുക്കാന്‍ കള്ളക്കേസുകളുമായി നിരവധി പേര്‍ കമീഷന് മുന്നില്‍ എത്തുന്നുണ്ടെന്നും അദാലത്തില്‍ ഇവരെ കൈയോടെ പിടികൂടിയിട്ടുണ്ടെന്നും കമീഷനംഗം ഡോ. ജെ. പ്രമീളാദേവി പറഞ്ഞു. വനിതാ കമീഷനെ സമീപിക്കുന്നവര്‍ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എത്തുന്നതെന്നും എന്നാല്‍, പരാതിക്കാരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ജില്ലയില്‍ വ്യാപാകമാണെന്നും ഇവര്‍ പറഞ്ഞു. ദേവികുളം മന്നാംകണ്ടം ആദിവാസി കോളനിയില്‍ വനിതാ കമീഷനെ സമീപിച്ച പരാതിക്കാരിയുടെ ഭര്‍ത്താവിനെ ഒരുസംഘം ആളുകള്‍ ചേര്‍ന്ന് കമ്പി വടികൊണ്ട് തലക്കടിച്ച് പരിക്കേല്‍പിച്ചെന്ന പരാതിയുമായി യുവതി എത്തിയതായും കമീഷനംഗം ചൂണ്ടിക്കാട്ടി. എതിര്‍ കക്ഷി ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് പരാതിക്കാരി പറഞ്ഞു. ദേവികുളം പൊലീസിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ കമീഷന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. സ്ത്രീധനത്തിന്‍െറ പേരില്‍ ഭര്‍ത്താവ് നിരന്തരമായി ഉപദ്രവിക്കുന്നതായും ഉപേക്ഷിക്കാന്‍ തയാറെടുക്കുകയാണെന്നും ചൂണ്ടിക്കാട്ടി ഇടുക്കി സ്വദേശിനിയായ യുവതിയും പരാതിയുടെ കെട്ടഴിച്ചു. വിവാഹം കഴിഞ്ഞതു മുതല്‍ സ്ത്രീധനം കുറഞ്ഞുപോയെന്നും സൗന്ദര്യം ഇല്ളെന്നും ചൂണ്ടിക്കാട്ടി മര്‍ദിക്കുകയാണ്. ത്വഗ്രോഗ ബാധിതനായ ഇയാള്‍ ഇത് മറച്ചുവെച്ചാണ് വിവാഹം കഴിച്ചത്. ദേഹോപദ്രവം ഏല്‍പിക്കുന്നതിനാല്‍ തൊടുപുഴ സ്വദേശിയായ ഭര്‍ത്താവിനൊപ്പം കഴിയില്ളെന്നും യുവതി ചൂണ്ടിക്കാട്ടി. യുവതിയുടെ ഭര്‍ത്താവ് എത്താതിരുന്നതിനാല്‍ വാറന്‍റ് പുറപ്പെടുവിച്ച് അടുത്ത അദാലത്തില്‍ വിളിപ്പിക്കുമെന്നും കമീഷനംഗം പറഞ്ഞു. ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുന്നുവെന്ന പരാതിയും കമീഷന് മുന്നിലത്തെി. പരാതികളുമായി എത്തിയ പലകേസുകളിലും വ്യക്തിവൈരാഗ്യം തീര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് എത്തിയതെന്ന് കമീഷന്‍ നിരീക്ഷിച്ചു. വ്യത്യസ്തമായ രണ്ടുപരാതികളും മുന്നിലത്തെി. ഭാര്യ പിണങ്ങിപ്പോയെന്നും അഡ്രസ് അറിയില്ളെന്നും ചുണ്ടിക്കാട്ടി ഭര്‍ത്താവാണ് കമീഷനെ സമീപിച്ചത്. ഭാര്യയുടെ പേരും സ്ഥലവും മാത്രമാണ് കൈവശമുള്ളത്. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി മടുത്തതിനാല്‍ ഭാര്യയെ കണ്ടത്തൊന്‍ സഹായിക്കണമെന്നാണ് ഇയാളുടെ പരാതി. പിണങ്ങിപ്പോയ ഭാര്യ വിവാഹമോചനത്തിന് അനുവദിക്കുന്നില്ളെന്നാണ് രണ്ടാമത്തെ പരാതി. സ്ത്രീകള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന പരാതികളും ഏറിവരുകയാണെന്ന് കമീഷന്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.