കുമളി കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ പ്രവര്‍ത്തനം താളംതെറ്റി

കുമളി: സ്പെയര്‍പാര്‍ട്സ് ക്ഷാമവും ജീവനക്കാരുടെ കുറവും മൂലം കുമളി കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ പ്രവര്‍ത്തനം താളംതെറ്റി. ബ്രേക്ക് ലൈനര്‍ ഇല്ലാത്തതിന്‍െറപേരില്‍ മാത്രം നാല് സര്‍വിസുകളാണ് ചൊവ്വാഴ്ച മുടങ്ങിയത്. രാവിലത്തെ ദീര്‍ഘദൂര യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ സഹായകരമായ സര്‍വിസുകളാണിത്. പതിനായിരത്തിലധികം രൂപ കലക്ഷന്‍ ലഭിക്കുന്ന പത്ത് സര്‍വിസുകള്‍ സ്ഥിരമായി മുടങ്ങിയിരിക്കുകയാണ്. സ്പെയര്‍പാര്‍ട്സ് ക്ഷാമം മൂലം ഒമ്പത് ബസുകള്‍ ഗാരേജില്‍ കട്ടപ്പുറത്താണ്. ഗാരേജിലെ മെക്കാനിക് വിഭാഗത്തില്‍ 16 ജീവനക്കാരുടെയും ഓപറേറ്റിങ് വിഭാഗത്തില്‍ 40 ഡ്രൈവര്‍മാരുടെയും കുറവുണ്ട്. സര്‍വിസുകള്‍ സ്ഥിരമായി മുടങ്ങുന്നത് മൂലം ലക്ഷങ്ങളുടെ വരുമാനമാണ് കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടമാവുന്നത്. മെച്ചപ്പെട്ട കലക്ഷന്‍ ലഭിക്കുന്ന ഓണം ബക്രീദ് അവധി ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് സര്‍വിസുകള്‍ കൂട്ടത്തോടെ മുടങ്ങുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.