വിപണിയില്‍ വ്യാജമുട്ട; സാമ്പ്ള്‍ പരിശോധനക്കയച്ചു

അടിമാലി: വ്യാജ വെളിച്ചെണ്ണക്കും കൃത്രിമ പാലിനും പുറമെ വ്യാജമുട്ടയും വിപണിയില്‍. ജില്ലയില്‍ വ്യാജ മുട്ട വിറ്റഴിക്കുന്നുവെന്ന പരാതി വ്യാപകമായതോടെ പൊതുജനാരോഗ്യവിഭാഗം മുട്ടകളുടെ സാമ്പ്ള്‍ എടുത്ത് പരിശോധനക്കയച്ചു. തമിഴ്നാട്ടില്‍നിന്ന് കോഴിമുട്ട മൊത്ത വ്യാപാരികളിലൂടെയാണ് വ്യാജന്‍ എത്തുന്നത്. മുട്ട പാകം ചെയ്യുമ്പോള്‍ പ്ളാസ്റ്റിക്കിന് തീ പിടിക്കുമ്പോള്‍ ഉണ്ടാകുന്ന രൂക്ഷഗന്ധം അനുഭവപ്പെട്ടതോടെയാണ് പരാതി ഉയര്‍ന്നത്. അടിമാലയില്‍ ഇത്തരം മുട്ട കഴിച്ച പലര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായും അറിയുന്നു. സംഭവം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി ദേവിയാര്‍ കോളനി പൊതുജനാരോഗ്യവിഭാഗവും അറിയിച്ചു. എന്നാല്‍, കോഴിമുട്ട വ്യാജമായി ഇറങ്ങുന്നതായി വിവരം ലഭിച്ചിട്ടില്ളെന്നും മുട്ടക്കോഴികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തിലെ പ്രശ്നമാകാം രുചിയും മണവും വ്യത്യാസത്തിന് കാരണമെന്നും പരിശോധനഫലം വന്നതിനുശേഷം കൂടുതല്‍ വ്യക്തത വരുമെന്നും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഷാജി പറഞ്ഞു. കോഴിമുട്ടയില്‍ ചളിയും മറ്റും പുരട്ടി താറാവ് മുട്ടയെന്ന് വരുത്തി വില്‍ക്കുന്നുണ്ട്. വീട്ടില്‍ വളര്‍ത്തുന്ന ഗിരിരാജ കോഴികളുടെ മുട്ടകളാണ് ഉപയോഗിക്കുന്നത്. സാധാരണ കോഴിമുട്ടകളേക്കാള്‍ ഗിരിരാജ കോഴി മുട്ടകള്‍ക്ക് വലിപ്പം കൂടുതലാണ്. താറാവ് മുട്ടക്ക് ഒമ്പതുരൂപയും കോഴിമുട്ടക്ക് അഞ്ചുരൂപയുമാണ് വില. ഫുഡ് ആന്‍ഡ് സേഫ്റ്റി വകുപ്പ് അന്വേഷണം നടത്തി നടപടി സ്വീകരിക്കാത്തതാണ് മുതലെടുപ്പിന് കാരണമെന്ന് ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.