ജനകീയ വെയ്റ്റിങ് ഷെഡുമായി കുടുംബശ്രീ പ്രവര്‍ത്തകര്‍

തെക്കുംഭാഗം: ഇടവെട്ടി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍, വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ ബീന വിനോദിന്‍െറ നേതൃത്വത്തില്‍ തെക്കുംഭാഗം-കാഞ്ഞിരമറ്റം-തൊടുപുഴ ബസ് റൂട്ടില്‍ കനാല്‍ ജങ്ഷനില്‍ പൊതുജന പങ്കാളിത്തത്തോടെ വെയ്റ്റിങ് ഷെഡ് നിര്‍മിച്ച് മാതൃകയായി. ഉദ്ദേശം 18,500 രൂപ ചെലവഴിച്ചാണ് കാത്തിരിപ്പുകേന്ദ്രം നിര്‍മിച്ചത്. മഴക്കാലമായതോടെ ഈ റൂട്ടിലെ ബസ് യാത്രക്കാര്‍ പെരുവഴിയിലാണ് ബസ് കാത്തുനിന്നിരുന്നത്. വെയ്റ്റിങ് ഷെഡ് പൂര്‍ത്തിയായതോടെ ഇവിടെ ബസ് കാത്തുനില്‍ക്കുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള നിരവധി ആളുകള്‍ക്ക് വളരെ പ്രയോജനകരമായി.തൊടുപുഴ ആറിലെ കണിയാംമൂഴി ഭാഗത്തുള്ള കുളിക്കടവ് ഉപയോഗശൂന്യമായി കിടന്നത് പുനരുദ്ധരിച്ച് ഉപയോഗയോഗ്യമാക്കിയിരുന്നു. എ.ഡി.എസ് ഭാരവാഹികളായ അമ്പിളി അനില്‍, വത്സമ്മ ബേബി, ശോഭന സുരേന്ദ്രന്‍, മോളി ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.