സൗജന്യ അരിയും രണ്ടു രൂപ നിരക്കില്‍ ഗോതമ്പും

അടിമാലി: ഈമാസം ബി.പി.എല്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി 25 കിലോ അരിയും രണ്ടു രൂപ നിരക്കില്‍ എട്ടു കിലോ ഗോതമ്പും ലഭിക്കുമെന്ന് ദേവികുളം താലൂക്ക് സപൈ്ള ഓഫിസര്‍ അറിയിച്ചു. എ.പി.എല്‍ കാര്‍ഡ് ഉടമകള്‍ക്ക് 8.90 രൂപ നിരക്കില്‍ 10 കിലോ അരിയും 6.70 രൂപ നിരക്കില്‍ രണ്ടു കിലോ ഗോതമ്പും എ.പി.എല്‍ സബ്സിഡി കാര്‍ഡ് ഉടമകള്‍ക്ക് രണ്ടു രൂപ നിരക്കില്‍ 10 കിലോ അരിയും 6.70 രൂപ നിരക്കില്‍ രണ്ടു കിലോ ഗോതമ്പും ലഭിക്കും. എ.എ.വൈ കാര്‍ഡ് ഉടമകള്‍ക്ക് 35 കിലോ അരിയും അന്നപൂര്‍ണ കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോ അരിയും സൗജന്യമായും ജില്ലയിലെ മുഴുവന്‍ വൈദ്യുതീകരിച്ച വീട്ടിലെ റേഷന്‍ കാര്‍ഡിന് ഒരു ലിറ്റര്‍ വീതവും വൈദ്യുതീകരിക്കാത്ത വീട്ടിലെ കാര്‍ഡിന് നാലു ലിറ്റര്‍ വീതവും മണ്ണെണ്ണ ലിറ്ററിന് 18 രൂപ നിരക്കിലും ലഭിക്കും. എ.പി.എല്‍ കാര്‍ഡ് ഉടമകള്‍ക്കും രണ്ടു കിലോ വീതം ഫോര്‍ട്ടിഫൈഡ് ആട്ട 15 രൂപ നിരക്കില്‍ കിട്ടും. അരിയും മറ്റ് ഉല്‍പന്നങ്ങളും പറഞ്ഞ തൂക്കത്തിലോ അളവിലോ ലഭിക്കുന്നില്ളെങ്കില്‍ 9446363330 നമ്പറില്‍ അറിയിക്കുക. പരാതി നല്‍കുന്ന കാര്‍ഡ് ഉടമകള്‍ റേഷന്‍ കാര്‍ഡ് നമ്പര്‍ വ്യക്തമായി രേഖപ്പെടുത്തി എ.ആര്‍.ഡി നമ്പര്‍ സഹിതമായിരിക്കണം പരാതി നല്‍കാന്‍. വാങ്ങുന്ന ഉല്‍പന്നത്തിന്‍െറ വില രേഖപ്പെടുത്തിയ ബില്ലും റേഷന്‍ കടകളില്‍നിന്ന് വാങ്ങണമെന്ന് ഓഫിസര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.