പട്ടയമുണ്ട്, പക്ഷേ വീടുപണി നടക്കില്ല

അടിമാലി: അനവിരട്ടി, പള്ളിവാസല്‍ വില്ളേജുകളില്‍ പട്ടയം ഉണ്ടായിട്ടും വീടുനിര്‍മിക്കാന്‍ കഴിയാതെ ചെറുകിടകര്‍ഷകരും സാധാരണക്കാരും വലയുന്നു. ഏല പട്ടയമെന്ന് പട്ടയത്തില്‍ രേഖപ്പെടുത്തിയതിനാല്‍ കൃഷിയില്ലാത്ത സ്ഥലങ്ങളില്‍ താമസിക്കുന്നവരും വലയുകയാണ്. ഏലത്തോട്ടങ്ങളില്‍ ജോലിയെടുക്കുന്ന അഞ്ചും പത്തും സെന്‍റ് സ്ഥലമുള്ള സാധാരണക്കാരാണ് നിയമക്കുരുക്കില്‍ അകപ്പെട്ടവരേറെയും. ഭവനവായ്പ അനുവദിക്കാന്‍ ബാങ്കുകള്‍ തയാറാകാത്തതും കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്. അമ്പതിലേറെ വര്‍ഷം മുമ്പ് ലഭിച്ച പട്ടയ സ്ഥലങ്ങളില്‍ ചെറിയ വീടുകള്‍വെച്ച് താമസമാക്കിയവര്‍ക്ക് വീടുകള്‍ പുതുക്കിപ്പണിയാനും കഴിയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.