രാജാക്കാട്: വട്ടോംപാറ പുന്നയാര്‍ വെള്ളച്ചാട്ടം അധികൃതരുടെ അനാസ്ഥയില്‍ സഞ്ചാരികളില്‍നിന്ന് അന്യമാകുന്നു. റോഡ് അടക്കമുള്ള അടിസ്ഥാന സൗകര്യം ഇല്ലാത്തതിനാല്‍ സഞ്ചാരികള്‍ക്ക് എത്തിച്ചേരാനാകില്ല. ഇടുക്കി കഞ്ഞിക്കുഴി ടൗണില്‍നിന്ന് ഒരുകി.മീ. അകലെ ദേശീയപാതക്ക് സമീപം പ്രകൃതി മനോഹാരിതക്ക് മാറ്റുകൂട്ടിയാണ് വണ്ണപ്പുറം-ചേലച്ചുവട് റൂട്ടില്‍ പുന്നയാര്‍ കുത്ത് ഉള്ളത്. 150 മീറ്റര്‍ ഉയരത്തില്‍നിന്ന് പതഞ്ഞൊഴുകി താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം ആകര്‍ഷമാണ്. 2004ല്‍ ജില്ലാ പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ പ്രധാനപാതയില്‍നിന്ന് 100 മീറ്റര്‍ അകലെയായി വെള്ളച്ചാട്ടത്തിനടുത്തേക്ക് എത്താന്‍ റോഡ് നിര്‍മിച്ചിരുന്നു. വര്‍ഷങ്ങള്‍ അനവധിയായിട്ടും റോഡിന്‍െറ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. വനത്തിനുള്ളില്‍നിന്ന് ഉദ്ഭവിക്കുന്ന പുന്നാര്‍ തോടിലൂടെ ഒഴുകിയത്തെുന്ന ശുദ്ധജലമാണിത്. അടിസ്ഥാന സൗകര്യം ഒരുക്കി ടൂറിസം സാധ്യത പ്രയോജനപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.