കുമളി: ഭരണമാറ്റം സര്‍ക്കാര്‍ സംവിധാനങ്ങളുടെ വേഗം കൂട്ടിയെങ്കിലും കുമളിയിലെ വില്‍പന നികുതി ചെക്പോസ്റ്റിലുള്ള വെയ്ബ്രിഡ്ജിന്‍െറ അവസ്ഥയില്‍ മാറ്റമില്ല. സംസ്ഥാന അതിര്‍ത്തി വഴിയുള്ള ചരക്ക് നീക്കത്തിനിടയില്‍ നികുതി ചോരുന്നത് തടയാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അതിര്‍ത്തി ചെക്പോസ്റ്റില്‍ വെയ്ബ്രിഡ്ജ് സ്ഥാപിച്ചത്. ഏതാനും മാസങ്ങള്‍ മാത്രമാണ് ഇത് പ്രവര്‍ത്തിച്ചത്. പിന്നീട് പ്രവര്‍ത്തനം നിലച്ചു. പിന്നീട്, ജീവനക്കാരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും ചപ്പുചവറുകള്‍ കൂട്ടിയിടാനുമുള്ള സ്ഥലമായി. ഏലവും റബറും ഉള്‍പ്പെടെ വിവിധ ഉല്‍പന്നങ്ങള്‍ വാഹനം സഹിതം തൂക്കിനോക്കി അളവ് കൃത്യമാണോയെന്ന് ഉറപ്പാക്കാനാണ് വെയ്ബ്രിഡ്ജ് സ്ഥാപിച്ചത്. ഇതിന്‍െറ തകരാറിനു പിന്നില്‍ നികുതി വെട്ടിപ്പുകാരുടെ ഇടപെടല്‍ ഉണ്ടെന്ന സംശയമുണ്ട്. ഭരണമാറ്റത്തിനു ശേഷവും അവസ്ഥയില്‍ മാറ്റമില്ലാത്തത് സംശയം ബലപ്പെടുത്തുന്നു. വെയ്ബ്രിഡ്ജ് തകരാറിലായതോടെ തമിഴ്നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍നിന്ന് കേരളത്തിലേക്കും കേരളത്തില്‍നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്കും ചരക്കുമായി പോകുന്ന വാഹനങ്ങളിലെ ചരക്കുകളുടെ തൂക്കം സംബന്ധിച്ച് കൃത്യമായ കണക്ക് ശേഖരിക്കാനാവില്ല. ടണ്‍ കണക്കിന് സാധനം അളവില്‍ കുറച്ചുകാട്ടി തയാറാക്കുന്ന ബില്‍ ചെക്പോസ്റ്റിലെ ഉദ്യോഗസ്ഥരെ കാട്ടിയാണ് അതിര്‍ത്തി കടത്തുന്നത്. ഇത് നികുതി വെട്ടിപ്പുകാര്‍ക്ക് കൂടുതല്‍ സഹായമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.