അടിമാലി: ജില്ലയില്‍ ഭിക്ഷാടന മാഫിയ വീണ്ടും സജീവമായി. ഓണാവധി ദിവസങ്ങള്‍ മുതലെടുക്കുകയെന്ന ലക്ഷ്യത്തോടെ ഇതര സംസ്ഥാനക്കാരടക്കം നിരവധി സംഘങ്ങളാണ് ഭിക്ഷതേടി ജില്ലയില്‍ കയറിയിറങ്ങുന്നത്. രോഗം, വിവാഹം, കെടുതി, നേര്‍ച്ച തുടങ്ങി വിവിധ പേരുകളില്‍ പ്രധാനപട്ടണങ്ങിലും ഗ്രാമീണമേഖലകളിലും സാന്നിധ്യമാകുന്നത്. ഇതിനു പിന്നില്‍ ഇതര സംസ്ഥാനങ്ങളില്‍നിന്ന് ഭിക്ഷക്കാരെ കേരളത്തിലത്തെിച്ചു ഭിക്ഷാടനത്തിന് ഉപയോഗിക്കുന്ന സംഘമാണ്. കുട്ടികളെ ഉപയോഗിച്ചു യാചന ഉള്‍പ്പെടെയുള്ള ബാലവേല നിരോധിച്ചെങ്കിലും ഇതര സംസ്ഥാനക്കാര്‍ കുട്ടികളുമായാണ് എത്തുന്നത്. വികലാംഗര്‍ കൂടുതലായും തമിഴ്നാട്ടില്‍നിന്ന് വാഹനങ്ങളിലാണ് വരുന്നത്. ഭിക്ഷാടനത്തിനു തയാറുള്ളവരെ യാചകരുടെ വേഷം കെട്ടിച്ച് മാഫിയ രംഗത്തിറക്കുന്നുണ്ട്. നല്ല പ്രതിഫലം മോഹിച്ച് സ്വമനസ്സാലെ വരുന്നവരും മാഫിയ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും കൊണ്ടുവരുന്നവരും സംഘത്തിലുണ്ട്. അംഗവൈകല്യവും അന്ധതയും ജീവിത ദുരിതവുമൊക്കെ അഭിനയിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ശരീരഭാഗങ്ങളില്‍ പൊള്ളലേല്‍പിച്ചാണ് കുട്ടികളെ രംഗത്തിറക്കുന്നത്. വെള്ളപ്പൊക്കത്തിലും കാറ്റിലും ഭവനരഹിതരായവര്‍ എന്ന വ്യാജേന അച്ചടിച്ച കാര്‍ഡുകളുമായി ബസുകളിലും ഓഫിസുകളിലും എത്തുന്ന സ്ത്രീകളും മാഫിയയുടെ നിയന്ത്രണത്തിലാണ്. ദിവസക്കൂലിക്കും ആഴ്ചക്കൂലിക്കും മാസശമ്പളത്തിനുമാണ് പലരും പണിയെടുക്കുന്നത്. തമിഴ്നാട്ടില്‍നിന്ന് തട്ടിപ്പിനായി യാചകരെ കൊണ്ടുപോകുന്നത് തടയാന്‍ അവിടുത്തെ സര്‍ക്കാര്‍ ചില നടപടി സ്വീകരിച്ചെങ്കിലും അധികൃതരുടെ കണ്ണുവെട്ടിച്ചാണ് മാഫിയയുടെ പ്രവര്‍ത്തനം. ജില്ലയില്‍ അലഞ്ഞുതിരിയുന്നവരെയും റോഡരികിലും കടത്തിണ്ണകളിലും അന്തിയുറങ്ങുന്നവരെയും കണ്ടത്തെി പുനരധിവാസ കേന്ദ്രങ്ങളിങ്ങളില്‍ പൊലീസ് എത്തിക്കാറുണ്ട്. എന്നാല്‍, ഭിക്ഷാടന സംഘങ്ങളില്‍പെടുന്നവര്‍ പൊലീസിന്‍െറ കെണിയില്‍പെടാറില്ല. സംഘം ചേര്‍ന്ന് തമ്പടിച്ച് പുലര്‍ച്ചെ മുതല്‍ നിര്‍ദേശിക്കപ്പെട്ട ജോലികളില്‍ ഏര്‍പ്പെട്ട് രക്ഷപ്പെടുകയാണ് പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.