വണ്ടിപ്പെരിയാര്‍: ആര്‍.ഡി.ഒയുടെ ഉത്തരവിനത്തെുടര്‍ന്ന് തുറന്നുനല്‍കിയ റോഡ് എസ്റ്റേറ്റ് അധികൃതര്‍ വീണ്ടും അടച്ചു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ. വണ്ടിപ്പെരിയാര്‍ മ്ളാമല പോബ്സണ്‍ എസ്റ്റേറ്റിലൂടെയുള്ള റോഡിനെ ചൊല്ലിയാണ് എസ്റ്റേറ്റ് അധികൃതരും നാട്ടുകാരും തമ്മില്‍ തര്‍ക്കം. മ്ളാമല കല്ലുകാട് ഹരിജന്‍ കോളനിയിലെയും സമീപ പ്രദേശങ്ങളിലെയും ഇരുന്നൂറിലധികം കുടുംബങ്ങള്‍ ഉപയോഗിച്ചിരുന്ന റോഡ് ഒരുവര്‍ഷം മുമ്പാണ് എസ്റ്റേറ്റ് അധികൃതര്‍ അടച്ചത്. നാട്ടുകാര്‍ ഇടുക്കി ആര്‍.ഡി.ഒക്ക് പരാതി നല്‍കിയതിനത്തെുടര്‍ന്ന് റോഡ് തുറന്നുനല്‍കാന്‍ കഴിഞ്ഞമാസം 23ന് ഉത്തരവായി. മഞ്ചുമല വില്ളേജ് ഓഫിസര്‍ സ്ഥലത്തത്തെി റോഡ് തുറന്നുനല്‍കുകയും നാട്ടുകാര്‍ അറ്റകുറ്റപ്പണി നടത്തുകയും ചെയ്തു. എന്നാല്‍, ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയുമായി തൊഴിലാളികളെയുമായത്തെി എസ്റ്റേറ്റ് അധികൃതര്‍ റോഡ് വേലികെട്ടി അടക്കുകയും കല്‍ക്കെട്ട് പൊളിച്ചിടുകയും ചെയ്തു. കട്ടപ്പന ഡിവൈ.എസ്.പി എന്‍.സി രാജ്മോഹന്‍െറ നേതൃത്വത്തില്‍ ബുധനാഴ്ച രാവിലെ പൊലീസ് സംഘം സ്ഥലത്തത്തെുകയും ഇരുകൂട്ടരുമായും പൊലീസ് സ്റ്റേഷനില്‍ ചര്‍ച്ച നടത്തുകയും ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആര്‍.ഡി.ഒയുടെ ഉത്തരവ് ലഭിച്ചതെന്നും നടപ്പാക്കാന്‍ ഏഴുദിവസം അനുവദിച്ചിട്ടുണ്ടെന്നും എസ്റ്റേറ്റ് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ഒരാഴ്ചത്തേക്ക് തല്‍സ്ഥിതി തുടരാന്‍ ധാരണയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.