തൊടുപുഴ: ജില്ലയില്‍ ആദിവാസി കോളനികളുടെ വികസനത്തിന് 2014-‘15 വര്‍ഷത്തില്‍ അനുവദിച്ച് നടപ്പാക്കിയ നിര്‍മാണ പ്രവര്‍ത്തനത്തില്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച് ബില്ല് മാറിയതായി കണ്ടത്തെി. പട്ടികവര്‍ഗ പ്രോജക്ട് ഓഫിസുമായി ബന്ധപ്പെട്ടാണ് ബില്ല് മാറിയത്. നിര്‍മാണപ്രവര്‍ത്തനം നടത്തിയത് തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കെ.ഐ.ഐ.ഡി എന്ന നോഡല്‍ ഏജന്‍സിയാണ്. നാടുകാണി-തുമ്പച്ചി കുടിവെള്ള പദ്ധതിക്കും മറ്റുമായി ഒരുകോടി ചെലവിടാനാണ് പദ്ധതി. ഈ നിര്‍മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് ഊരുമൂപ്പന്‍ എം.ഐ. ശശീന്ദ്രന്‍ പട്ടികവര്‍ഗ ഗോത്ര കമീഷന് പരാതി കൊടുത്തതിനെ തുടര്‍ന്ന് ചൊവ്വാഴ്ച കമീഷന്‍ അംഗം അഡ്വ. കെ.കെ. മനോജ് സ്ഥലം സന്ദര്‍ശിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങളിലെ അപാകത നേരിട്ടുകണ്ട് മനസ്സിലാക്കി. ഇവിടെ നിരവധി ആദിവാസികള്‍ കമീഷന്‍ അംഗത്തോട് പരാതി പറഞ്ഞു. നിര്‍മാണം പൂര്‍ത്തീകരിച്ച് ബില്ല് കൊടുത്തെങ്കിലും ഒരു തുള്ളി കുടിവെള്ളം പോലും ആദിവാസികള്‍ക്ക് കിട്ടിയില്ല. ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടി ത്വരിതപ്പെടുത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അവര്‍ കമീഷനോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.