അടിമാലി: അടിമാലിയിലെ മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് മാധ്യമം മീഡിയ മിഷന്‍െറ നേതൃത്വത്തില്‍ തയാറാക്കിയ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബുധനാഴ്ച അടിമാലി പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ മാധ്യമം കോട്ടയം റെസിഡന്‍റ് മാനേജര്‍ എം.എ. സക്കീര്‍ ഹുസൈന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്മിത മുനിസ്വാമിക്ക് റിപ്പോര്‍ട്ട് കൈമാറി. അടിമാലിയിലെ മാലിന്യപ്രശ്നം പരിഹരിക്കാന്‍ പഞ്ചായത്ത് മുന്‍കൈയെടുക്കുമെന്നും മാധ്യമം സമര്‍പ്പിച്ച റിപ്പോര്‍ട്ട് നടപ്പാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. മാധ്യമം മുന്നോട്ടുവെച്ച നിര്‍ദേശങ്ങളെ പിന്തുണക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വര്‍ക്കിങ് പ്രസിഡന്‍റ് കെ.എന്‍. ദിവാകരന്‍ പറഞ്ഞു. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ പഞ്ചായത്ത് ഒറ്റക്കെട്ടായി ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് എ.എന്‍. ശ്രീനിവാസന്‍ പറഞ്ഞു. മാധ്യമം കഴിഞ്ഞ മാര്‍ച്ചില്‍ അടിമാലിയില്‍ നടത്തിയ സെമിനാറില്‍ ഉരുത്തിരിഞ്ഞ ആശയങ്ങളും വിദഗ്ധരുടെ നിര്‍ദേശങ്ങളും അടങ്ങുന്നതാണ് റിപ്പോര്‍ട്ട്. നോര്‍ത്തംസ് എന്‍വയണ്‍മെന്‍റല്‍ കണ്‍സള്‍ട്ടന്‍റ് സക്കറിയ ജോയി, മാധ്യമം കോട്ടയം സര്‍ക്കുലേഷന്‍ മാനേജര്‍ വി.എസ്. സലീം, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിനു ചോപ്ര, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ മേരി യാക്കോബ്, ദീപ രാജീവ്, അംഗങ്ങളായ മക്കാര്‍ ബാവ, ഇ.പി. ജോര്‍ജ്, തമ്പി ജോര്‍ജ്, സെക്രട്ടറി കെ.എന്‍. സഹജന്‍, മര്‍ച്ചന്‍റ് അസോ. ജില്ലാ വൈസ് പ്രസിഡന്‍റ് കെ.ആര്‍. വിനോദ്, പി.എം. ബേബി എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ കെ.എസ്. സിയാദ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.