നെടുങ്കണ്ടം: ഭാര്യയും മകളും വീട്ടില്‍നിന്നിറക്കിവിട്ടെന്നും കോടതിവിധി നടപ്പാക്കാന്‍ അനുവദിക്കുന്നില്ളെന്നുമുള്ള പരാതിയുമായി വയോധികന്‍. തേര്‍ഡ് ക്യാമ്പ് കാരാന്ത്രപടീറ്റതില്‍ കെ. നാരായണക്കുറുപ്പ് (80) ആണ് നീതിക്കുവേണ്ടി അലയുന്നത്. ഭാര്യയും മകളും തന്‍െറ വസ്തുവകകളിലും വീട്ടിലും പ്രവേശിക്കാന്‍ അനുവദിക്കുന്നില്ളെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായുമാണ് നെടുങ്കണ്ടം പൊലീസില്‍ നല്‍കിയ പരാതി. തേര്‍ഡ് ക്യാമ്പിലുള്ള ഇരുപത്തിരണ്ടര സെന്‍റ് സ്ഥലവും ഇതിലെ രണ്ട് കെട്ടിടങ്ങളും ഭാര്യയും മകളും ചേര്‍ന്ന് കൈവശപ്പെടുത്താന്‍ ശ്രമിച്ചതായി നാരായണക്കുറുപ്പ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിനെതിരെ നെടുങ്കണ്ടം ഗ്രാം ന്യായാലയില്‍ പരാതി നല്‍കി. തുടര്‍ന്ന്, പ്രതികള്‍ വസ്തുവകകളില്‍ പ്രവേശിക്കുന്നത് കോടതി താല്‍ക്കാലികമായി തടഞ്ഞു. എന്നാല്‍, ഉത്തരവ് ലംഘിച്ച് ഭാര്യയും മകളും വീട്ടില്‍ അതിക്രമിച്ചുകയറുകയും എട്ട് ആസ്ബറ്റോസ് ഷീറ്റുകളും ഇരുമ്പുപൈപ്പുകളും എടുത്തുകൊണ്ടുപോവുകയും മുറി മറ്റൊരു താഴിട്ട് പൂട്ടുകയും ചെയ്തു. വീടിന്‍െറ ചെറിയ ചാര്‍ത്തില്‍ നാട്ടുകാരുടെ സഹായത്തോടെയാണ് രോഗിയായ താന്‍ കഴിയുന്നതെന്നും നാരായണക്കുറുപ്പ് പറഞ്ഞു. സാമ്പത്തികമായി നല്ലനിലയില്‍ കഴിയുന്ന മക്കള്‍ തനിക്ക് ചെലവുകാശ് നല്‍കണമെന്നും വസ്തുവകകള്‍ സംരക്ഷിക്കാന്‍ പൊലീസ് സഹായം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.