വളവും കീടനാശിനിയും നിര്‍മിച്ച് വില്‍പന നടത്തിയയാള്‍ പിടിയില്‍

കട്ടപ്പന: വ്യാജവളവും കീടനാശിനിയും നിര്‍മിച്ച് വില്‍പന നടത്തിയാളെ അണക്കരയില്‍നിന്ന് പിടികൂടി. കഴിഞ്ഞ അഞ്ചുമാസമായി വ്യാജവളം നിര്‍മിച്ച് വില്‍പന നടത്തിയ കഞ്ഞിക്കുഴി സ്വദേശി മൊടിക്കല്‍ പുത്തന്‍വീട്ടില്‍ സാം ജോര്‍ജിനെയാണ് (50) കട്ടപ്പന പൊലീസ് പിടികൂടിയത്. വില കുറഞ്ഞ നിരോധിത കീടനാശിനികളും മറ്റ് അസംസ്കൃത വസ്തുക്കളും മണലും ഉപയോഗിച്ചാണ് വളം നിര്‍മിച്ചിരുന്നത്. കുമളി വെസ്റ്റേണ്‍ അഗ്രോ ട്രേഡിങ് കമ്പനിയുടെ രജിസ്ട്രേഷനും വിലാസവും ഉപയോഗിച്ചാണ് ജീവന്‍ സോണ്‍ എന്ന പേരില്‍ വളം വില്‍പന നടത്തിയത്. വിവരം ലഭിച്ച കമ്പനിയുടെ ആളുകള്‍ അണക്കരയില്‍ വില്‍പനക്ക് കൊണ്ടുവന്ന വളങ്ങള്‍ പിടിച്ചെടുത്തു. തുടര്‍ന്ന് കട്ടപ്പന പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കട്ടപ്പന ഇരുപതേക്കറിലെ വാടക മുറിയിലായിരുന്നു വളം നിര്‍മിച്ചിരുന്നത്. ഇവിടെ പൊലീസ് നടത്തിയ പരിശോധനയില്‍ ആറ് കിലോ വളവും രണ്ടായിരത്തോളം പാക്കിങ് കവറുകളും കണ്ടെടുത്തു. കുറഞ്ഞ നിര്‍മാണച്ചെലവ് വരുന്ന വളത്തിന് കര്‍ഷകരെ കബളിപ്പിച്ച് 450 രൂപയാണ് ഈടാക്കിയിരുന്നത്. കൃഷിവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തത്തെി പരിശോധന നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.