തൊടുപുഴ: വിവിധ കാരണങ്ങളാല്‍ പഠനം നിഷേധിക്കപ്പെടുന്ന കുട്ടികളെ സ്കൂളിലത്തെിക്കാനുള്ള സമഗ്ര പദ്ധതികളുമായി സര്‍വശിക്ഷ അഭിയാനും (എസ്.എസ്.എ) പൊതുവിദ്യാഭ്യാസ വകുപ്പും. ജില്ലയിലെ ആറിനും 14നും ഇടയിലെ മുഴുവന്‍ കുട്ടികളെയും വിദ്യാലയത്തിലേക്ക് ആകര്‍ഷിക്കാനും ഗുണനിലവാരമുള്ള പഠനാന്തരീക്ഷത്തിലൂടെ കുട്ടികളെ സ്കൂളുകളില്‍ നിലനിര്‍ത്താനുമുള്ള വ്യത്യസ്ത പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. ജില്ലയില്‍ 486 കുട്ടികള്‍ പീരുമേട്, കട്ടപ്പന, മൂന്നാര്‍, ഇടമലക്കുടി എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസംപോലും നടത്താതെ കഴിയുന്നുണ്ടെന്നാണ് സര്‍വശിക്ഷാ അഭിയാന്‍ നടത്തിയ പഠനത്തില്‍ കണ്ടത്തെിയത്. ‘ഒൗട്ട് ഓഫ് സ്കൂള്‍ സര്‍വേ’ എന്ന പേരില്‍ നടത്തിയ പഠനത്തില്‍ അസം, ഝാര്‍ഖണ്ഡ്, ഛത്തിസ്ഗഢ്, ബംഗാള്‍ എന്നിവിടങ്ങളില്‍നിന്ന് തോട്ടം മേഖലയില്‍ വിവിധ തൊഴിലുകള്‍ ചെയ്യാനത്തെിയവരുടെ കുട്ടികളാണ് വിദ്യാലയങ്ങളില്‍ പോകാത്തത്. ഇവരില്‍ കൂടുതല്‍പേരും വീട്ടുജോലികളും മാതാപിതാക്കള്‍ തേയിലത്തോട്ടങ്ങളിലേക്കും മറ്റും പണിക്ക് പോകുമ്പോള്‍ ഇളയ കുട്ടികളുടെ സംരക്ഷണവുമായി വീടുകളില്‍ കഴിയുകയാണെന്നാണ് പഠനത്തിലെ കണ്ടത്തെല്‍. ഇടമലക്കുടിയിലെ വിവിധ കുടികളില്‍നിന്നായി 18 കുട്ടികളാണ് സ്കൂളുകളില്‍ പോകാതെ കഴിഞ്ഞുകൂടുന്നത്. 184 കുട്ടികള്‍ പീരുമേട് മാത്രം കേന്ദ്രീകരിച്ചുതന്നെയുണ്ടെന്നാണ് കണക്കുകള്‍. ഇവരെ സ്കൂളിലത്തെിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. സര്‍വശിക്ഷ അഭിയാന്‍െറ നേതൃത്വത്തില്‍ പന്ത്രണ്ടോളം വളന്‍റിയേഴ്സിനെയാണ് കുട്ടികളെ സ്കൂളിലത്തെിക്കാനുള്ള പദ്ധതിക്കായി ചുമതലപ്പെടുത്തിയിട്ടുണ്ട്. അതത് പ്രദേശങ്ങളിലെ സ്കൂളുകള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. സ്കൂള്‍ ചലേ ഹം എന്നാണ് ഒരു പദ്ധതിയുടെ പേര്. വീട്ടിലിരിക്കുന്ന കുട്ടികളെ സ്കൂളിലത്തെിക്കലാണ് ലക്ഷ്യം. വിവിധ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളാണ് കുട്ടികളെ സ്കൂളിലത്തെിക്കാന്‍ തടസ്സം നില്‍ക്കുന്നത്. ഇത് പരിഹരിച്ച് ഇവരെ സ്കൂളിലത്തെിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ശ്യാം കാ മിലന്‍ (സായാഹ്ന കൂട്ടായ്മ) എന്നതാണ് മറ്റൊരു പദ്ധതി. സ്കൂളിലത്തെുന്ന കുട്ടികളുടെയും രക്ഷകര്‍ത്താക്കളുടെയും കൂട്ടായ്മകള്‍ ചേര്‍ന്ന് ഇവരുടെ പ്രശ്നങ്ങള്‍, നിലവിലെ സാമൂഹിക സാഹചര്യങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടത്തെുകയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിലൂടെ സ്കൂളിലത്തെുന്ന കുട്ടികളെ സ്കൂളുകളില്‍ത്തന്നെ തുടരാന്‍ പ്രേരിപ്പിക്കുമെന്ന് ഇവര്‍ ലക്ഷ്യമിടുന്നു. ഇതുകൂടാതെ അവരവരുടെ ഭാഷയില്‍തന്നെ കുട്ടികള്‍ക്ക് നഷ്ടപ്പെട്ട പഠനഭാഗങ്ങള്‍ വിവരിച്ച് നല്‍കുന്ന ഏലാന്‍ എന്ന പദ്ധതിയും നടപ്പാക്കുന്നുണ്ട്. ഇതോടെ വളരെ പെട്ടെന്ന് കുട്ടികള്‍ക്ക് ഗ്രാഹ്യശേഷി ലഭിക്കുമെന്ന് ഇവര്‍ കരുതുന്നു. വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം, യൂനിഫോം എന്നിവ സൗജന്യമായി പദ്ധതിയിലൂടെ ലഭിക്കും. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവരെ സ്കൂളിലത്തെിക്കാനുള്ള പുതിയ പദ്ധതികള്‍ ആവിഷ്കരിക്കാനും ചര്‍ച്ചകള്‍ നടന്നുവരുകയാണെന്ന് സര്‍വശിക്ഷ അഭിയാന്‍ അധികൃതര്‍ പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളികള്‍ കൂടുതലുള്ള എറണാകുളത്ത് പദ്ധതി പരീക്ഷണാര്‍ഥത്തില്‍ നടപ്പാക്കി വിജയം കണ്ടതിന് ശേഷമാണ് ഇടുക്കി ജില്ലയിലേക്കും വ്യാപിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.