കുമളി: ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ തമിഴ്നാടിന്‍െറ വീടിന്‍െറ വിവിധ ഭാഗങ്ങളിലേക്ക് പോകാന്‍ സംസ്ഥാന അതിര്‍ത്തിയില്‍ യാത്രക്കാരുടെ വന്‍ തിരക്ക്. ദീപാവലിയോടനുബന്ധിച്ച തിരക്ക് നിയന്ത്രിക്കാന്‍ കുമളി ഉള്‍പ്പെടെ തമിഴ്നാട്ടിലെ വിവിധ ഡിപ്പോകളില്‍നിന്ന് ബസുകള്‍ ചെന്നൈക്ക് പോയത് യാത്രക്കാരെ വിഷമത്തിലാക്കി. മധുര, ദിണ്ഡിഗല്‍ ഉള്‍പ്പെടെ വിവിധ ഭാഗങ്ങളിലേക്ക് ആവശ്യത്തിന് ബസില്ലാതായത് സംസ്ഥാന അതിര്‍ത്തിയില്‍ വന്‍ തിരക്കിനു കാരണമായി. ജില്ലയിലെ തോട്ടം മേഖലയിലും നിര്‍മാണ മേഖലകളിലും തൊഴിലെടുക്കുന്ന തൊഴിലാളികള്‍ ഉള്‍പ്പെടെ ആയിരങ്ങളാണ് ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ തമിഴ്നാട്ടിലേക്ക് പോകുന്നത്. ദീപാവലിയോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ വിവിധ ആനുകൂല്യങ്ങളാണ് തമിഴ്നാട്ടില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. തമിഴ്നാട് സര്‍ക്കാര്‍ ബസുകളുടെ എണ്ണത്തില്‍ കുറവുണ്ടായതോടെ സ്വകാര്യ ബസുകളിലും ജീപ്പുകളിലുമായാണ് യാത്രക്കാരും തൊഴിലാളികളും തമിഴ്നാട്ടിലേക്ക് പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.