യൂത്ത്ലീഗ് മണ്ഡലം യോഗത്തില്‍ ബഹളവും കൈയാങ്കളിയും

തൊടുപുഴ: മുസ്ലിം യൂത്ത്ലീഗ് നിയോജകമണ്ഡലം കൗണ്‍സില്‍ യോഗത്തില്‍ ബഹളവും കൈയാങ്കളിയും. സെക്രട്ടറി അറിയാതെ പ്രസിഡന്‍റ് യോഗം വിളിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലത്തെിയത്. ബുധനാഴ്ച വൈകീട്ട് തൊടുപുഴ ലീഗ് ഹൗസിലായിരുന്നു യോഗം. ജില്ലയില്‍ ലീഗില്‍ നിലനില്‍ക്കുന്ന ചേരിതിരിവും യൂത്ത്ലീഗ് ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കവുമാണ് യോഗത്തിലും പ്രതിഫലിച്ചത്. നിയോജകമണ്ഡലം സെക്രട്ടറിയും ജില്ലാ ലീഗ് പ്രസിഡന്‍റ് കെ.എം.എ. ഷുക്കൂറിന്‍െറ പക്ഷക്കാരനുമായ നിസാര്‍ പഴേരിയെ അവഗണിച്ച് ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം. സലീമിനെ അനുകൂലിക്കുന്ന പ്രസിഡന്‍റ് പി.എന്‍. നൗഷാദാണ് യോഗം വിളിച്ചത്. കഴിഞ്ഞമാസം സലീം അനുകൂലികളെ ഭാരവാഹികളാക്കി യൂത്ത്ലീഗ് ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചെങ്കിലും ഷുക്കൂര്‍ വിഭാഗം ഇതിനെ അംഗീകരിച്ചിട്ടില്ല. ഇവര്‍ പരാതിയുമായി ലീഗ് സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരിക്കുകയാണ്. ജില്ലാ കമ്മിറ്റിയുടെ കാര്യത്തില്‍ തീരുമാനമായിട്ട് മണ്ഡലം കമ്മിറ്റി ചേര്‍ന്നാല്‍ മതിയെന്നാണ് ഇവരുടെ നിലപാട്. ഇതിനിടെയാണ് സലീം പക്ഷക്കാരനായ മണ്ഡലം പ്രസിഡന്‍റ് കൗണ്‍സില്‍ വിളിച്ചത്. യോഗം വിളിക്കാനുള്ള അധികാരം സെക്രട്ടറിക്കാണെന്ന് ചൂണ്ടിക്കാട്ടി നിസാര്‍ പഴേരിയും കൂട്ടരും ഇതിനെ ചോദ്യം ചെയ്തതോടെയാണ് കൈയേറ്റവും സംഘര്‍ഷവുമുണ്ടായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.