നരബലി: വസ്തുത അറിയിക്കണമെന്ന് സംസ്ഥാന കമീഷന്‍

തൊടുപുഴ: ഇടമലക്കുടിയില്‍ നരബലി നടന്നുവെന്ന പരാതിയെക്കുറിച്ചും പരാതി വ്യാജമാണെന്ന് കണ്ടത്തെി രണ്ടുപേരെ അറസ്റ്റ് ചെയ്തതിനെക്കുറിച്ചും വിശദ വസ്തുത അറിയിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. ഇടമലക്കുടിയില്‍ നരബലി നടക്കുന്നതായി തങ്ങള്‍ക്ക് ലഭിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ പരാതി നല്‍കിയതിന്‍െറ പേരില്‍ കേസെടുത്ത് പീഡിപ്പിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ദേശീയ മനുഷ്യാവകാശ സാമൂഹികനീതി കമീഷന്‍ എന്ന സംഘടനയുടെ ഭാരവാഹി ജോണ്‍സിയാണ് തൊടുപുഴയിലെ സിറ്റിങ്ങില്‍ കമീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി മോഹനദാസിന് മുന്നില്‍ പരാതിയുമായത്തെിയത്. എട്ട് മാസത്തിനിടെ മൂന്ന് പെണ്‍കുട്ടികളെ നരബലി നടത്തിയെന്നായിരുന്നു സംഘടനാ ഭാരവാഹികളായ ജോബിഷ്, ഭാര്യ ജോണ്‍സി എന്നിവര്‍ ബാലാവകാശ കമീഷനിലും മറ്റും നല്‍കിയ പരാതി. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി നിയോഗിച്ച സംഘം പരാതി വ്യാജമാണെന്ന് കണ്ടത്തെി ഇവര്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍, ഇടമലക്കുടിയില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയതെന്നാണ് ജോണ്‍സിയുടെ വാദം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.