ഇടമലക്കുടി: മനുഷ്യാവകാശ കമീഷനുകള്‍ ഇടപെടുന്നു

തൊടുപുഴ: സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ചികിത്സാ സൗകര്യങ്ങളുടെ അഭാവത്തെക്കുറിച്ച് ദേശീയ മനുഷ്യാവകാശ കമീഷന്‍ സംസ്ഥാന സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടി. രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ചീഫ് സെക്രട്ടറി, ഇടുക്കി കലക്ടര്‍ എന്നിവര്‍ക്ക് നല്‍കിയ നിര്‍ദേശം. ഇതില്‍ വീഴ്ചവരുത്തിയാല്‍ സ്വമേധയാ നടപടിയെടുക്കേണ്ടിവരുമെന്നും കമീഷന്‍ മുന്നറിയിപ്പ് നല്‍കി. സാമൂഹികപ്രവര്‍ത്തകനായ കെ. ഗോവിന്ദന്‍ നമ്പൂതിരി നല്‍കിയ പരാതിയിലാണ് കമീഷന്‍ നടപടി. അടുത്തിടെ ഇടമലക്കുടിയിലെ ഒരു ആദിവാസി യഥാസമയം ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിന്‍െറ പശ്ചാത്തലത്തിലാണ് ഇദ്ദേഹം കമീഷനെ സമീപിച്ചത്. ചികിത്സാ സൗകര്യമില്ലാത്തതിനാല്‍ ഒഡിഷയിലെ ചില പ്രദേശങ്ങളിലേതിനേക്കാള്‍ ദുരിതമാണ് ഇടമലക്കുടിയിലെ മുതുവാന്‍ സമുദായക്കാരയ ആദിവാസികള്‍ അനുഭവിക്കുന്നതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.