ജലക്ഷാമം നേരിടാന്‍ വാട്ടര്‍ കിയോസ്കുകള്‍ വരുന്നു

തൊടുപുഴ: ഇത്തവണ വരള്‍ച്ച രൂക്ഷമാകുമെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ ഇടുക്കി ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ വാട്ടര്‍ കിയോസ്കുകള്‍ സ്ഥാപിക്കുന്നു. ഓരോ ജില്ലയിലും ജലക്ഷാമം ഏറ്റവും രൂക്ഷമായ പ്രദേശങ്ങള്‍ തെരഞ്ഞെടുത്താകും കിയോസ്കുകള്‍ സ്ഥാപിക്കുക. പഞ്ചായത്തുകളുടെ സഹകരണത്തോടെ വാട്ടര്‍ അതോറിറ്റി നടപ്പാക്കുന്ന പദ്ധതിയുടെ രൂപരേഖ തയാറായി വരികയാണ്. ഇതുമായി ബന്ധപ്പെട്ട ഉന്നതതല യോഗം ഉടന്‍ നടക്കും. സംസ്ഥാനത്ത് ആദ്യമായി 2013ല്‍ കണ്ണൂരിലാണ് വാട്ടര്‍ കിയോസ്കുകള്‍ സ്ഥാപിച്ചത്. ഇതേ മാതൃകയിലാകും പദ്ധതി നടപ്പാക്കുക. ടാങ്കറുകളില്‍ കുടിവെള്ളമത്തെിക്കാനുള്ള പ്രയോഗിക തടസ്സങ്ങള്‍ പരിഗണിച്ചാണ് കിയോസ്കുകള്‍ സ്ഥാപിക്കുന്നത്. ടാങ്കറില്‍ കുടിവെള്ളം വിതരണം ചെയ്യുമ്പോള്‍ പലരും ജോലി പോലും ഉപേക്ഷിച്ച് കാത്തിരിക്കേണ്ട അവസ്ഥയുണ്ട്. ഇത് മുന്‍കാലങ്ങളില്‍ വ്യാപക പരാതിക്കും ചിലയിടങ്ങളില്‍ സംഘര്‍ഷത്തിനു വരെയും ഇടയാക്കിയിരുന്നു. ജലക്ഷാമം ഏറ്റവും രൂക്ഷമായ സ്ഥലങ്ങളില്‍ 5000 മുതല്‍ 10,000 ലിറ്റര്‍വരെ ശേഷിയുള്ള ടാങ്കുകളാകും കിയോസ്കായി സ്ഥാപിക്കുക. പ്രദേശത്തെ വീട്ടുകാര്‍ക്ക് സമയവും സൗകര്യവുമനുസരിച്ച് ടാങ്കുകളില്‍നിന്ന് വെള്ളം ശേഖരിക്കാം. കിയോസ്കുകള്‍ക്ക് ആവശ്യമായ വെള്ളം വാട്ടര്‍ അതോറിറ്റി ലഭ്യമാക്കും. ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും അംഗങ്ങള്‍ക്കുമാണ് നടത്തിപ്പ് ചുമതല. ഓരോ കുടുംബത്തിനും ആവശ്യമായ വെള്ളത്തിന്‍െറ അളവും ഇവര്‍ നിശ്ചയിക്കും. പദ്ധതിക്കാവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും മറ്റും ദുരന്തനിവാരണ അതോറിറ്റി നല്‍കും. ജില്ലാ ഭരണകൂടത്തിന്‍െറ വരള്‍ച്ചാദുരിതാശ്വാസ നിധിയില്‍നിന്നാണ് ചെലവ് കണ്ടത്തെുന്നത്. കിയോസ്കുകള്‍ സ്ഥാപിക്കേണ്ട സ്ഥലങ്ങള്‍ കണ്ടത്തൊന്‍ വില്ളേജ്, പഞ്ചായത്ത് അധികൃതരുടെ യോഗം ഉടന്‍ ചേരും. വാട്ടര്‍ കിയോസ്കുകള്‍ സ്ഥാപിക്കുന്നതടക്കം വരള്‍ച്ച നേരിടാന്‍ സമഗ്ര കര്‍മ പദ്ധതി തയാറാക്കാനാണ് ജില്ലാ ഭരണകൂടങ്ങളുടെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും തീരുമാനം. വരുംദിവസങ്ങളിലെ മഴയുടെ ലഭ്യതകൂടി പരിഗണിച്ചാകും വരള്‍ച്ചനിവാരണ പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കുക. ഇടുക്കി ജില്ലയില്‍ വാട്ടര്‍ കിയോസ്ക് പദ്ധതി നടപ്പാക്കാനുള്ള പ്രാഥമിക നടപടി ആരംഭിച്ചിട്ടുണ്ട്. മറ്റു ചില ജില്ലകളിലും പദ്ധതി പരിഗണനയിലാണ്. വരള്‍ച്ച രൂക്ഷമാകുന്നതോടെ ഇടുക്കി ജില്ല കടുത്ത ജലക്ഷാമത്തിന്‍െറ പിടിയിലാകുമെന്നാണ് സൂചന. മഴക്കുറവ് മൂലം ഇപ്പോള്‍ തന്നെ ജില്ലയുടെ പല ഭാഗങ്ങളിലും കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. ഇടുക്കി, തൃശൂര്‍, പാലക്കാട്, എറണാകുളം, പത്തനംതിട്ട എന്നിവയെ വരള്‍ച്ച ബാധിത ജില്ലകളായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന വരള്‍ച്ചാ നിരീക്ഷണ സെല്‍ സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.