ചക്ക വിളംബര യാത്ര 25ന് തൊടുപുഴയില്‍

തൊടുപുഴ: കേരള ചക്ക വിളംബര യാത്രയുടെ ജില്ലാ പര്യടനം ഈ മാസം 25ന് തൊടുപുഴയില്‍നിന്ന് ആരംഭിക്കും. ജാക്ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍, വിവിധ സാംസ്കാരിക-പരിസ്ഥിതി-കര്‍ഷക സംഘടനകള്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. ഇതോടനുബന്ധിച്ച് എക്കോ-ബയോ ഡൈവേഴ്സിറ്റി ക്ളബുകളുടെ സഹകരണത്തോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റെസിഡന്‍റ്സ് അസോസിയേഷനുകളിലും കര്‍ഷക കൂട്ടായ്മകളിലും പൊതുസ്ഥലങ്ങളിലും പ്രദര്‍ശന ബോധവത്കരണ പരിപാടികള്‍ നടത്തും. നൂറിലേറെ ചക്ക വിഭവങ്ങളുടെയും പ്ളാവുകളുടെയും പ്രദര്‍ശനവും വില്‍പനയും പോസ്റ്റര്‍, വിഡിയോ പ്രദര്‍ശനങ്ങള്‍, ബോധവത്കരണ ക്ളാസുകള്‍, പാചക പരിശീലനം, പ്ളാവ് നടീല്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. സംഘാടക സമിതി ഭാരവാഹികള്‍: ആന്‍റണി കണ്ടിരിക്കല്‍ (ചെയ.), എന്‍. രവീന്ദ്രന്‍ (കണ്‍.), നവാസ് ഇബ്രാഹീം, ഏലിയാമ്മ ജോസഫ്, ആര്‍. ദിലീപ് കുമാര്‍ (വൈ.ചെയ.), കെ.വി. ജോസ്, എന്‍.ജെ. മാമ്മന്‍, സെലിന്‍ ജോണ്‍ (ജോ.കണ്‍.), ജോണ്‍സണ്‍ തോമസ് (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.