റോഡ് വികസനത്തിന്‍െറ പേരില്‍ ആരെയും തെരുവിലിറക്കില്ല –മന്ത്രി കെ.ടി. ജലീല്‍

അടിമാലി: റോഡ് വികസനത്തിന്‍െറ പേരില്‍ ആരെയും തെരുവിലേക്ക് ഇറക്കിവിടില്ളെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി.ജലീല്‍. വികസനത്തിന്‍െറ പേരില്‍ നഷ്ടമുണ്ടാകുന്നവര്‍ക്ക് പുനരധിവാസം ഉറപ്പാക്കിയശേഷമേ തുടര്‍നടപടിയുണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു. അടിമാലി-കുമളി ദേശീയപാതയുടെ നിര്‍മാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് സ്ഥലമെടുപ്പ് പുരോഗമിക്കുകയാണ്. ഗതാഗതക്കുരുക്കിലായ കേരളത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ റോഡ് വികസിക്കണം. ഇതിന് പലരും ത്യാഗം സഹിക്കേണ്ടിവരും. സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കിയാലേ വികസനം നടത്തൂവെന്ന കേന്ദ്ര നിലപാട് സംസ്ഥാന സര്‍ക്കാറിന്‍െറ ഇടപെടല്‍ മൂലം മാറിയിട്ടുണ്ട്. 70 ശതമാനം സ്ഥലമെടുത്താല്‍ നിര്‍മാണം തുടങ്ങാന്‍ കേന്ദ്രാനുമതി ലഭിച്ചത് റോഡ് വികസനം വേഗത്തിലാക്കും. റോഡ് വികസനത്തിന് മലേഷ്യന്‍ സാങ്കേതികവിദ്യയാണ് കേരളത്തിനാവശ്യം. കേരളത്തിന്‍െറയും മലേഷ്യയുടെയും കാലാവസ്ഥ സമാനമാണ്. അവിടെ 12 മാസവും റോഡ് വികസനം നടത്തുമ്പോള്‍ കേരളത്തില്‍ ആറുമാസം മാത്രമാണ്. തദ്ദേശ സ്ഥാപനങ്ങള്‍ ഇനി പ്ളാസ്റ്റിക് ഉപയോഗിച്ചാകും റോഡുകള്‍ വികസിപ്പിക്കുക. പൊതുമരാമത്ത് വകുപ്പും ഇക്കാര്യം പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. അഡ്വ. ജോയ്സ് ജോര്‍ജ് എം.പി.അധ്യക്ഷത വഹിച്ചു. എം.എം.മണി എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. എം.എല്‍.എ മാരായ എസ്. രാജേന്ദ്രന്‍, റോഷി അഗസ്റ്റിന്‍, ഇ.എസ്. ബിജിമോള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കൊച്ചുത്രേസ്യാ പൗലോസ്, അടിമാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സ്മിത മുനിസ്വാമി, വൈസ് പ്രസിഡന്‍റ് ബിനു ചോപ്ര, ഷേര്‍ളി ജോസഫ്, കെ.കെ. ജയചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. റെക്സ് ഫെലിസ് റിപ്പോര്‍ട്ടവതരിപ്പിച്ചു. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ പി.കെ.രമ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.