ഓണോത്സവ് ഇന്ന് സമാപിക്കും

തൊടുപുഴ: തൊടുപുഴ മര്‍ച്ചന്‍റ്സ് അസോസിയേഷനും ഡി.ടി.പി.സിയും നഗരസഭയും സംയുക്തമായി നടത്തിയ ഓണോത്സവിന് ബുധനാഴ്ച തിരശ്ശീല വീഴും. രാവിലെ 10.30ന് മേള നഗറിലേക്ക് പ്രവേശം ആരംഭിക്കും. വൈകീട്ട് 5.30ന് സമാപന സമ്മേളനം തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യും. പി.ജെ. ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിക്കും. തൊടുപുഴ നഗരത്തിലെ കവര്‍ച്ചയില്‍ പ്രതികളെ പിടികൂടിയ അന്വേഷണ സംഘത്തിന് സ്വീകരണം നല്‍കും. വൈകീട്ട് ഏഴിന് മെഗാഷോ. ഓണോത്സവത്തോടനുബന്ധിച്ച് തിങ്കളാഴ്ച നടന്ന സാംസ്കാരിക സമ്മേളനം ഇ.എസ്. ബിജിമോള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തൊടുപുഴ ഷോപ്പിങ് ഫെസ്റ്റിന്‍െറ ബംബര്‍ സമ്മാന നറുക്കെടുപ്പും എം.എല്‍.എ നിര്‍വഹിച്ചു. 614541 ആണ് സമ്മാനാര്‍ഹമായ നമ്പര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.