തൊടുപുഴ: തെനംകുന്ന്, ചുങ്കം പള്ളികളിലെ നേര്‍ച്ചപ്പെട്ടികള്‍ കുത്തിപ്പൊളിച്ച് മോഷണം. പള്ളിക്കകത്ത് സ്ഥാപിച്ച നേര്‍ച്ചപ്പെട്ടികള്‍ പുറത്തത്തെിച്ചാണ് പണം അപഹരിച്ചത്. തെനംകുന്ന് സെന്‍റ് മൈക്കിള്‍സ് പള്ളിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ എത്തിയ സെക്യൂരിറ്റിയാണ് മോഷണം നടന്ന വിവരം അറിയുന്നത്. പുലര്‍ച്ചെ പള്ളിയിലെ ലൈറ്റ് ഓഫാക്കാനായി എത്തിയപ്പോഴാണ് സങ്കീര്‍ത്തിയുടെ വാതില്‍ പാതിതുറന്ന നിലയില്‍ കാണുന്നത്. തുടര്‍ന്ന് പള്ളി ഭാരവാഹികളെ വിവരം അറിയച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൂന്ന് നേര്‍ച്ചപ്പെട്ടികള്‍ നഷ്ടപ്പെട്ടതായി കണ്ടത്തെി. രണ്ടെണ്ണം പള്ളിയുടെ പരിസരത്തുനിന്നും മറ്റൊന്ന് സമീപത്തുള്ള സ്കൂളിന്‍െറ പിന്നില്‍നിന്നുമാണ് ലഭിച്ചത്. താഴ് തകര്‍ത്ത് പണം കവര്‍ന്ന നിലയിലായിരുന്നു. നേര്‍ച്ചപ്പെട്ടികളില്‍നിന്ന് ഏകദേശം 7000 രൂപയോളം നഷ്ടപ്പെട്ടതായാണ് നിഗമനം. മോഷ്ടാക്കള്‍ പള്ളിക്ക് പിന്നിലൂടെ സങ്കീര്‍ത്തി വഴിയാകും അകത്ത് കടന്നതെന്നാണ് പ്രാഥമിക നിഗമനം. തെനംകുന്ന് പള്ളിയില്‍ കുറച്ച് മാസങ്ങളായി ഞായറാഴ്ച ദിവസങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി പ്രാര്‍ഥനയും കുര്‍ബാനയും നടക്കുന്നുണ്ട്. പള്ളിയും ചുറ്റുപാടും നിരീക്ഷിക്കാന്‍ ഇവരോടൊപ്പം മോഷ്ടാക്കള്‍ എത്തിയിരിക്കാമെന്ന സംശയം നാട്ടുകാര്‍ക്കുണ്ട്. പള്ളിക്കുള്ളില്‍നിന്ന് നാലടിയോളം ഉയരമുള്ള ഒരു തടിക്കഷണവും ലഭിച്ചിട്ടുണ്ട്. പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തത്തെി പരിശോധന നടത്തി. ചുങ്കം സെന്‍റ് മേരീസ് ഫൊറോന പള്ളിക്ക് പുറത്ത് സ്ഥാപിച്ചിരുന്ന തടിയുടെ നേര്‍ച്ചപ്പെട്ടിയുടെ പൂട്ട് തകര്‍ത്താണ് കവര്‍ച്ച നടത്തിയത്. എല്ലാ ദിവസവും നേര്‍ച്ചപ്പെട്ടിയിലെ തുക എടുക്കാറുള്ളതിനാല്‍ അധികം തുക നഷ്ടപ്പെടാന്‍ ഇടയില്ളെന്നാണ് നിഗമനം. ഞായറാഴ്ച ഉച്ചക്കും നേര്‍ച്ചപ്പെട്ടിയിലെ തുക എടുത്തിരുന്നു. ഒരു മാസത്തിനകം ഇത് രണ്ടാം തവണയാണ് ചുങ്കം പള്ളിയിലെ നേര്‍ച്ചപ്പെട്ടി കുത്തിത്തുറക്കുന്നത്. തൊടുപുഴ എസ്.ഐ ജോബിന്‍ ആന്‍റണിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.