കട്ടപ്പന: ഏലം കര്‍ഷകര്‍ക്ക് കാര്‍ഡമം രജിസ്ട്രേഷന്‍ (സി.ആര്‍) സര്‍ട്ടിഫിക്കറ്റ് എട്ടു വര്‍ഷ കാലാവധി നിശ്ചയിച്ചു നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ആറ് ആഴ്ചക്കകം നടപ്പാക്കാന്‍ ഹൈകോടതി നിര്‍ദേശം. വണ്ടന്മേട് കാര്‍ഡമം ഗ്രോവേഴ്സ് അസോസിയേഷന്‍ ഭാരവാഹികളുടെ ഹരജി പരിഗണിച്ചാണ് കോടതി നടപടി. ആഗസ്റ്റ് 26ന് ഉത്തരവിറങ്ങിയെങ്കിലും തുടര്‍നടപടി വൈകുകയാണ്. അടുത്തയാഴ്ച ഇതുസംബന്ധിച്ച് ചര്‍ച്ച നടത്താമെന്ന് കലക്ടര്‍ ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്. അംഗീകാരമുള്ള കാര്‍ഡമം രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കൈവശമില്ളെന്ന കാരണത്താല്‍ ഏലക്കയുമായി പോകുന്ന കര്‍ഷകരില്‍നിന്ന് സെയില്‍സ് ടാക്സ് ഉദ്യോഗസ്ഥര്‍ വന്‍തുക പിഴ ഈടാക്കുന്നത് കനത്ത നഷ്ടത്തിനിടയാക്കുന്നു. സ്ഥിരം കാര്‍ഡമം രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ നടപടി വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഇത് നടപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകാത്തത് പ്രതിസന്ധി രൂക്ഷമാക്കിയതോടെയാണ് വണ്ടന്മേട് കാര്‍ഡമം ഗ്രോവേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ആന്‍റണി കെ. മാത്യു, സെക്രട്ടറി പി.സി. മാത്യു എന്നിവര്‍ അഡ്വ. ഷൈന്‍ വര്‍ഗീസ് മുഖേന ഹൈകോടതിയെ സമീപിച്ചത്. സംസ്ഥാനത്തെ ഏലം എസ്റ്റേറ്റുകളുടെ രജിസ്ട്രേഷനുള്ള സമയപരിധി 1994 ഡിസംബര്‍ 31വരെയാക്കി നിശ്ചയിച്ചതോടെയാണ് കര്‍ഷകരുടെ ദുരിതം ആരംഭിച്ചത്. ഇതിനുശേഷം സി.ആര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചിരുന്നില്ല. കര്‍ഷകരുടെ അപേക്ഷ സ്വീകരിച്ചശേഷം ഒരുവര്‍ഷ കാലാവധിയില്‍ താല്‍ക്കാലിക രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരുന്നത്. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഏലക്ക കൊണ്ടുപോകാന്‍ കഴിഞ്ഞിരുന്നെങ്കിലും കര്‍ഷകര്‍ക്ക് ഉദ്യോഗസ്ഥരുടെ പീഡനം പതിവായിരുന്നു. ജില്ലയില്‍ ഭൂമി സംബന്ധമായ പ്രശ്നങ്ങള്‍ ഉടലെടുത്തതോടെ ഈ രീതിയില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും നിര്‍ത്തലാക്കിയത് കര്‍ഷകര്‍ക്ക് ഇരുട്ടടിയായി. കര്‍ഷക സംഘടനകളുടെ പ്രതിഷേധത്തിനൊടുവില്‍ എട്ടു വര്‍ഷ കാലാവധിയുള്ള സി.ആര്‍ സര്‍ട്ടിഫിക്കറ്റ് സമ്പാദിക്കാനുള്ള സമയപരിധി 2015 സെപ്റ്റംബര്‍ 30വരെയാക്കി നിശ്ചയിച്ച് 2015 മേയില്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഏത് ചട്ടപ്രകാരമാണ് അപേക്ഷയെന്നും തുടര്‍നടപടി ഏതു രീതിയിലായിരിക്കുമെന്നും വ്യക്തമാക്കാതെയുള്ള ഉത്തരവ് പുന$പരിശോധിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. ഈ ഉത്തരവ് നടപ്പാകാതെ വന്നതോടെയാണ് കാര്‍ഡമം ഗ്രോവേഴ്സ് അസോസിയേഷന്‍ കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.