തൊടുപുഴ: വളരുന്ന കേരളത്തെ വളര്‍ത്തിയവര്‍ക്ക് നല്‍കിയ ആദരം വയോജന ദിനത്തില്‍ വേറിട്ട കാഴ്ചയായി. കേരള സര്‍ക്കാര്‍ സാമൂഹിക സുരക്ഷാ മിഷന്‍, ഇടുക്കി ജില്ലാ പഞ്ചായത്ത്, വയോമിത്രം തൊടുപുഴ മുനിസിപ്പാലിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക വയോജന ദിനമാണ് വൈവിധ്യം കൊണ്ട് ശ്രദ്ധയാകര്‍ഷിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 780 വയോജനങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു. സിനിമാതാരം തൊടുപുഴ വാസന്തിയുടെ സഹോദരിയായ അറുപത്തിനാലുകാരിയായ രാധാമണിയുടെ മോഹിയാട്ടം, സാന്ത്വന പരിചരണ രോഗിയായ ശശിയുടെ പുല്ലാങ്കുഴല്‍, വയോജനങ്ങളുടെ തിരുവാതിര എന്നിവ ശ്രദ്ധേയമായി. തൊടുപുഴ കൃഷ്ണതീര്‍ഥം ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടികള്‍ ജോയ്സ് ജോര്‍ജ് എം.പി ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കേണ്ടത് പുതിയ തലമുറയുടെ ഉത്തരവാദിത്തമാണെന്ന് എം.പി ഓര്‍മിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കൊച്ചുത്രേസ്യാ പൗലോസ് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന പൗരന്മാരായ തോമസ് ഒൗസേപ്പ്, അന്നമ്മ തോമസ് അറക്കല്‍ എന്നിവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മാത്യു ടി.ജോണ്‍ ആദരിച്ചു. പുളിമൂട്ടില്‍ സില്‍ക്സ്, സീമാസ്, ചാമാക്കാലായില്‍ എന്നിവ 180 പാലിയേറ്റിവ് രോഗികള്‍ക്ക് ബെഡ്ഷീറ്റുകള്‍ വിതരണം ചെയ്തു. ബെഡ് ഷീറ്റ് വിതരണ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍പേഴ്സന്‍ സഫിയ ജബ്ബാര്‍ നിര്‍വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.ഹരി, വിവിധ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. തുടര്‍ന്ന് ന്യൂമാന്‍ കോളജ് എന്‍.എസ്.എസ് പ്രോഗ്രാം സാജു എബ്രഹാമിന്‍െറ നേതൃത്വത്തില്‍ 80 എന്‍.എസ്.എസ് കുട്ടികള്‍ കലാപരിപാടികള്‍ നടത്തി. കൂടാതെ സേവ്യേഴ്സ് ഹോം, തൊടുപുഴ സരസ്വതി വിദ്യാമന്ദിരം എന്നിവിടങ്ങളിലെ കുട്ടികളുടെ പരിപാടികള്‍ അരങ്ങേറി. ഉച്ചക്ക് 12.30 മുതല്‍ വിഭവസമൃദ്ധമായ സദ്യയും നല്‍കി. ഇടവെട്ടി: പഞ്ചായത്തിലെ വട്ടമറ്റം അങ്കണവാടിയുടെ ആഭിമുഖ്യത്തില്‍ വയോജനദിനം ആചരിച്ചു. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ജിമ്മി പോള്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ ഷീല ദീപു അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് പ്രായമേറിയ ദമ്പതിമാരെ പൊന്നാടയണിയിച്ചും കേക്ക് മുറിച്ചും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. പ്രായമേറിയവര്‍ക്കുള്ള വിവിധ കലാമത്സരങ്ങള്‍ നടത്തി സമ്മാനങ്ങളും വിതരണം ചെയ്തു. അങ്കണവാടി വര്‍ക്കര്‍ എം.പി. മിനിമോള്‍ സ്വാഗതവും ഹെര്‍പ്പര്‍ കെ. കോമളം നന്ദിയും പറഞ്ഞു. മാങ്കുളം: ലോക വയോജന ദിനത്തോടനുബന്ധിച്ച് മാങ്കുളം വേലിയാംപാറ അങ്കണവാടിയില്‍ വയോധികരെ ആദരിച്ചു. അരുണ്‍ കെ.പോള്‍ പൊന്നാട അണിയിച്ചു. ഗ്രാമപഞ്ചായത്ത് മെംബര്‍ ജൂലി ജോസഫ് അധ്യക്ഷത വഹിച്ചു. പി.പി. സോമന്‍, അങ്കണവാടി വര്‍ക്കര്‍ ത്രേസ്യ എന്നിവര്‍ സംസാരിച്ചു. കട്ടപ്പന: കേരളാ സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്സ് യൂനിയന്‍ കട്ടപ്പന ബ്ളോക് കമ്മിറ്റിയുടെ നേതൃത്വത്തിലെ വയോജന ദിനാചരണം ജില്ലാ പ്രസിഡന്‍റ് കെ.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. ബ്ളോക് സെക്രട്ടറി സി.വി.സ്കറിയ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍ ടിജി എം.രാജു മുഖ്യപ്രഭാഷണം നടത്തി. പി.ടി.സെബാസ്റ്റ്യന്‍, കെ.പി.ദിവാകരന്‍, ടി.വി.ജോസുകുട്ടി, ഒ.വി.ജോണ്‍ എന്നിവര്‍ സംസാരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് ഡോ. കെ.ഇ.സെബാസ്റ്റ്യന്‍ ആരോഗ്യ സെമിനാര്‍ നയിച്ചു. 80 വയസ്സിനു മുകളിലുള്ളവരെ യോഗത്തില്‍ പൊന്നാട അണിയിച്ച് ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.